തൊഴിൽ ചൂഷണ പരാതി കൊടുത്ത് പ്രവാസികള്‍; വൈദ്യുതിയും വെള്ളവും നിഷേധിച്ചു പ്രതികാര നടപടി
അത്യുഷ്ണത്തിലും വെള്ളവും വെളിച്ചവും ഇല്ലാതെ ദുരിത്തിൽ കഴിയുകയാണിവർ. കൂടാതെ പുതുതായി വന്ന നാലുപേരുടെ എക്സിറ്റ് അടിക്കുകയും വിവരം അവർക്ക് നൽകാതെ മറച്ചുവെക്കുകയും ചെയ്തു.
റിയാദ്: ബംബാനിൽ കൊടിയ തൊഴിൽ ചൂഷണത്തിനിരയായതിനെ തുടർന്ന് എംബസ്സിയിൽ പരാതി നൽകിയ ഒൻപത് ഇന്ത്യൻ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി സ്പോൺസർ. ഒരു സ്വകാര്യ കമ്പനിയിൽ പ്ലാസ്റ്ററിംഗ് ജോലിക്കായി എത്തിയ തൊഴിലാളികൾക്ക് ഇക്കാമയും ശമ്പളവും നൽകാത്തതിനെ തുടർന്നാണ് പരാതിയുമായി എംബസ്സിയെ സമീപിച്ചത്.
പരാതി നൽകിയതിന് പിന്നാലെ സ്പോൺസർ പ്രതികാര നടപടിയുടെ ഭാഗമായി താമസസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. അത്യുഷ്ണത്തിലും വെള്ളവും വെളിച്ചവും ഇല്ലാതെ ദുരിത്തിൽ കഴിയുകയാണിവർ. കൂടാതെ പുതുതായി വന്ന നാലുപേരുടെ എക്സിറ്റ് അടിക്കുകയും വിവരം അവർക്ക് നൽകാതെ മറച്ചുവെക്കുകയും ചെയ്തു. ഉത്തർ പ്രദേശ് സ്വദേശികളായ രോഹിതാഷ്, രാം നാരായൺ, ഉത്തരാഖണ്ഡ് സ്വദേശി സാസിദ് ഹുസൈൻ, തമിഴ്നാട് സ്വദേശി പൂവലിംഗം എന്നിവരുടെ എക്സിറ്റാണ് കാലാവധി തീർന്ന് പിഴയിൽ എത്തിയത്. ഇനി ഇവർക്ക് രാജ്യം വിടമെങ്കിൽ എക്സിറ്റ് കാലാവധി കഴിഞ്ഞതിന്റെ പിഴത്തുകയായ ആയിരം റിയാൽ വീതം അടക്കുകയും നിയമ നടപടികൾ പൂർത്തിയാക്കുകയും വേണം.
ഇന്ത്യൻ എംബസ്സിയുടെ ഭാഗത്തുനിന്നും നിയമ നടപടികൾ പൂർത്തിയാകുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നു. ഒന്നര വർഷം മുതൽ നാലുമാസം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളിലായാണ് തൊഴിലാളികൾ സൗദിയിൽ എത്തിയത്. ഒന്നര വർഷമായ മലപ്പുറം സ്വദേശി രഞ്ജുവിന്റെയും മൂന്ന് ഉത്തരാഖണ്ഡുകാരുടെയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ട് ഒൻപത് മാസം പിന്നിട്ടു. കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യവിഭാഗം, ഷുമേസിയിലെ പെർഫക്റ്റ് ഫാമിലി ട്രേഡിംഗ് കമ്പനിയുടെ സൂപ്പർ മാർക്കറ്റുമായി സഹകരിച്ച് ഭക്ഷണവും കുടിവെള്ളമടക്കമുള്ള അവശ്യ സഹായങ്ങൾ എത്തിച്ചു നൽകിയിരുന്നു.
Read Also - പ്രവാസികള്‍ക്ക് സന്തോഷം; പുതിയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം നാളെ മുതല്‍
രണ്ടു ടയറുകളില്‍ കാറോടിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്...
ഹായില്‍: രണ്ടു ടയറുകളില്‍ കാറോടിച്ച് അഭ്യാസപ്രകടനം നടത്തി യുവാവ്. സൗദി അറേബ്യയിലെ ഹായിലിലാണ് സംഭവം. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ഉപയോഗിച്ച് പ്രധാന റോഡിലാണ് ഇയാള്‍ വാഹനാഭ്യാസ പ്രകടനം നടത്തിയത്.
വാഹനാഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ ഹായിലില്‍ ട്രാഫിക് ഡയറക്ടറേറ്റ് പിടികൂടി. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതകായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...