കോഴിക്കോട് നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സമയത്തില്‍ മാറ്റം
ഒക്ടോബര്‍ ഒന്നിലെ IX 335 വിമാനത്തിന്റെ സമയത്തിലാണ് മാറ്റമുള്ളത്.
കോഴിക്കോട്: ഞായറാഴ്ചത്തെ കോഴിക്കോട്-അല്‍ ഐന്‍-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സമയത്തില്‍ മാറ്റം. ഒക്ടോബര്‍ ഒന്നിലെ IX 335 വിമാനത്തിന്റെ സമയത്തിലാണ് മാറ്റമുള്ളത്.
വിമാനം കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് ശേശം 3.15ന് പുറപ്പെടും. വൈകിട്ട് 6.15ന് അല്‍ ഐനില്‍ എത്തും. തിരികെ അല്‍ ഐനില്‍ നിന്ന് വൈകിട്ട് 7.15 പുറപ്പെട്ട് രാത്രി 12.25 കോഴിക്കോട് എത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രാവല്‍ ഏജന്‍സികളുമായോ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സമയക്രമ പ്രകാരം കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് 11.50ന് വിമാനം അല്‍ ഐനില്‍ എത്തും. തിരികെ അല്‍ ഐനില്‍ നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് വൈകിട്ട് ആറു മണിക്ക് കോഴിക്കോട് എത്തുന്നതാണ് പതിവ്.
Read Also - പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു, ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്
ഇനി പാസ്പോർട്ടില്ലാ യാത്ര; നവംബർ മുതൽ 'അള്‍ട്രാ സ്മാര്‍ട്ട്', പ്രഖ്യാപനവുമായി അധികൃതര്‍
ദുബായ്: ഇ - ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന സ്മാർട്ട് പാസേജ് സംവിധാനത്തിലേക്ക് കുതിച്ച് ദുബായ് എയർപോർട്ട്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാനാകും.
സ്മാർട്ട് പാസേജ് സവിധാനം വഴിയായിരിക്കും ചെക്ക് ഇൻ, എമിഗ്രേഷൻ എന്നിവ. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭ്യമാവുക. ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും പുതിയ മാനദണ്ഡമാക്കുന്നതിലൂടെയാണ് ഈ ലക്ഷ്യം സാധ്യമാക്കുക. ദുബായിൽ അതിർത്തി പോർട്ടുകളുടെ ഭാവി നയങ്ങൾ രൂപീകരിക്കാനുള്ള ആഗോള സമ്മേളനത്തിലാണ് ദുബായിയുടെ പ്രഖ്യാപനം.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ആണ് ഇക്കാര്യത്തിൽ സന്നദ്ധത അറിയിച്ചത്. ഭാവിയിൽ പൂർണമായും പാസ്പോർട്ട് രഹിത സാധ്യമാക്കാൻ ശ്രമങ്ങൾ നടത്തുമെന്നും, യാത്രക്കാരൻ ഇറങ്ങും മുൻപ് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന തരത്തിൽ ബിഗ് ഡാറ്റയെ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...