ഹലാല്‍ നിയമലംഘനം; യുഎഇയില്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി

പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ എമിറേറ്റിലെ ഭക്ഷണശാലകളില്‍ ബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി നിരന്തരം പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800555 എന്ന അബുദാബി സര്‍ക്കാറിന്റെ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

gulf news abu dhabi restaurant closed for halal food violations rvn

അബുദാബി: അബുദാബിയില്‍ ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി. റെസ്‌റ്റോറന്റില്‍ ഹലാല്‍ അല്ലാത്ത ഭക്ഷണം തയ്യാറാക്കുന്ന ഉപകരണങ്ങള്‍ തന്നെയാണ് ഹലാല്‍ ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

മുസഫയിലെ ബിറാത് മനില റെസ്റ്റോറന്റാണ് അബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടിയത്. ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളും റെസ്റ്റോറന്റില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നടപടിയെടുത്തത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമെ റെസ്റ്റോറന്റിന് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. ഉപകരണങ്ങള്‍ മാറ്റി റെസ്റ്റോറന്റ് വൃത്തിയാക്കുക, അണുവിമുക്തമാക്കുക എന്നിവയ്ക്ക് ശേഷം ഹലാല്‍ അല്ലാത്ത ഭക്ഷണം നല്‍കുന്നതിന് വേണ്ട അനുമതി ലഭിച്ചു കഴിഞ്ഞ് മാത്രമെ റെസ്‌റ്റോറന്റിന് വീണ്ടും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ എമിറേറ്റിലെ ഭക്ഷണശാലകളില്‍ ബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി നിരന്തരം പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800555 എന്ന അബുദാബി സര്‍ക്കാറിന്റെ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Read Also -  പരസ്യമായി മദ്യപിച്ച മലയാളികള്‍ ഉള്‍പ്പെടെ യുഎഇയില്‍ പിടിയില്‍; പരിശോധന ശക്തമാക്കി അധികൃതര്‍

രണ്ടു വര്‍ഷത്തിനിടെ പിടികൂടിയത് 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം

അബുദാബി: അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ രണ്ടു വര്‍ഷത്തിനിടെ 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം പിടികൂടാനായെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഇക്കാലയളവില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട 521 കേസുകള്‍ പരിഹരിക്കാന്‍ സാധിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആഗോള തലത്തില്‍ തിരയുന്ന 387 അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളികള്‍ പിടിയിലായിട്ടുമുണ്ട്. കള്ളപ്പണത്തിന്റെ ഉറവിടങ്ങള്‍, അവയുടെ നീക്കങ്ങള്‍, ഗുണഭോക്താക്കള്‍, ക്രിമിനല്‍ ശൃംഖലകള്‍ എന്നിവ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവന്നതായും മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 55 ശതമാനത്തിലും അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍പോള്‍, യൂറോപോള്‍, ദ് ഗള്‍ഫ് പൊലീസ് അതോറിറ്റി, അമന്‍ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് എന്നീ രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സികള്‍ ഓപ്പറേഷനുകളില്‍ സഹകരിച്ചു. 

മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള യുഎന്നിന്റെ പ്രത്യേക ഓഫീസുമായി സഹകരിച്ച് 2022 നവംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ 1628 ഇന്റലിജന്‍സ് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം കൈമാറി.  

ഐക്യരാഷ്ട്ര സംഘടനയുടെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫീസുമായി സഹകരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി കള്ളപ്പണ വെളുപ്പിക്കല്‍, തീവ്രവാദ പണം കണ്ടെത്തല്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലന ക്ലാസ് നല്‍കിയിരുന്നു. സാമ്പത്തിക കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട 116 ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായി. സുരക്ഷിത സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍നഹ്യാന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios