ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്ക് എല്ലാ ദിവസവും സര്‍വീസുകളുമായി ഗള്‍ഫ് എയര്‍
ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഇപ്പോഴുള്ളത്. ഇതാണ് പ്രതിദിന സര്‍വീസായി ഉയര്‍ത്തുന്നത്.
മനാമ: ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ബഹ്റൈന്റെ ദേശീയ വിമാന കമ്പനി ഗള്‍ഫ് എയര്‍. ബഹ്റൈന്‍-സിംഗപ്പൂര്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രതിദിന സര്‍വീസായി വര്‍ധിപ്പിക്കും.
നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഉള്ളത്. ബോയിങ് 787-9 വിമാനമാണ് സർവിസ് നടത്തുക. 26 കിടക്കകളടക്കമുള്ള ബിസിനസ് ക്ലാസ് മികച്ച സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്.
ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രധാന ലക്ഷ്യസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ആഗോള ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവീസ് വർധിപ്പിക്കുന്നത്. എല്ലാ ദിവസവും സര്‍വീസുകള്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും.
Read Also - വിദ്യാര്‍ത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങളുമായി അബുദാബി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം