പ്രവാസികളേ സന്തോഷ വാർത്ത, വൻ മാറ്റത്തിലേക്ക്; ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് കൂട്ടാൻ എയർ ഇന്ത്യ എക്സ്പ്രസ്
അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും.
വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ സമയമക്രമത്തിലെ പ്രശ്നങ്ങൾക്ക് അടക്കം പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു. അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ വരുത്തിയും നിരന്തര പരിശ്രമങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. മൊത്തം 70 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ലയന നടപടികൾ പൂർണമായും 6 മാസത്തിനകം പൂർത്തിയാക്കും. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്ര്രസ് നൽകുന്ന ഉറപ്പ്. റൂട്ടുകൾ വികസിപ്പിച്ചും വൈവിധ്യം വരുത്തിയുമാകും മാറ്റം.
പ്രവാസിയുടെ സമരം ഫലം കണ്ടു,50കോടിവരെയുള്ള സംരംഭങ്ങള്‍ക്ക് താത്കാലിക കെട്ടിടനമ്പര്‍,ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
ഗൾഫ് പ്രവാസികൾക്ക് വലിയ ആശ്വാസമായി ജിസിസി രാജ്യങ്ങളിലായിരിക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ മുൻഗണന. യുഎഇയ്ക്ക് ആയിരിക്കും ആദ്യ സ്ഥാനമെന്ന് ദുബായിൽ വ്യാപാര പങ്കാളികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ അധികൃതർ വ്യക്തമാക്കി. സൗദിയിലേക്കും സർവ്വീസ് വർധിപ്പിക്കും. നിലവിലുണ്ടായ വിമാനം വൈകൽ, സർവ്വീസ് തടസ്സം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഓരോന്നും സൂക്ഷമമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. റീഫണ്ട് ഉൾപ്പടെ പരിഹാര നടപടികൾ കാര്യക്ഷമമാക്കിയിട്ടുണ്ട്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ യാത്രക്കാർക്ക് നേരിട്ട പ്രയാസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് വലിയ വിമർശനം ഉയർന്നിരുന്നു.