കൂടെയുണ്ട്... ഇന്നത്തെ ശമ്പളം വയനാടിനായി; കൈത്താങ്ങാകാന്‍ യുഎഇയിലെ ഗോൾഡ് എഫ് എം
നിരവധി ആളുകളാണ് വയനാടിനായി സഹായഹസ്തം നീട്ടുന്നത്.
ദുബൈ: വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ ജനങ്ങള്‍ക്കായി പല മേഖലകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിരവധി സഹായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കാന്‍ മലയാളികള്‍ ഒന്നിച്ച് മുമ്പോട്ട് നീങ്ങുകയാണ്. വയനാടിനെ ചേര്‍ത്തു നിര്‍ത്തുകയാണ് യുഎഇയിലെ ഗോൾഡ് എഫ് എം. ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഗോള്‍ഡ് എഫ് എം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.