കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ച് ഗോ എയര്‍
കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു നിലവില്‍ ഗോ എയറിന് കുവൈത്തിലേക്ക് സര്‍വീസുകളുള്ളത്.
കുവൈത്ത് സിറ്റി: ഇന്ത്യൻ എയര്‍ലൈനായ ഗോ എയർ കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് വിമാന സർവീസുകള്‍ ആരംഭിച്ചു. ആഴ്ചയില്‍ ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ്. കൊച്ചിയിൽനിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാത്രി 10.55ന് കുവൈത്തിലെത്തും. തിരികെ കുവൈത്തിൽനിന്ന് രാത്രി 11.55ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 7.15നായിരിക്കും കൊച്ചിയിലെത്തുന്നത്.
കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു നിലവില്‍ ഗോ എയറിന് കുവൈത്തിലേക്ക് സര്‍വീസുകളുള്ളത്. കണ്ണൂരിൽ നിന്നുള്ള വിമാനം രാവിലെ ആറ് മണിക്ക് പുറപ്പെട്ട് കുവൈത്ത് സമയം രാവിലെ 8.25ന് കുവൈത്തിൽ എത്തിച്ചേരും. തിരിച്ച് രാവിലെ 9.25നാണ് കുവൈത്തില്‍ നിന്ന് പുറപ്പെടുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരില്‍ നിന്നുള്ള കുവൈത്ത് സർവീസ്. മുംബൈയിൽനിന്ന് 9.55ന് പുറപ്പെടുന്ന വിമാനം കുവൈത്തിൽ കുവൈത്ത് സമയം 11.40ന് എത്തിച്ചേരും. തിരികെ 12.40ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 7.15ന് മുംബൈയില്‍ എത്തും. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് മുംബൈ സർവീസ്.
Read more: ഉംറ വിസയുടെ കാലാവധി മൂന്നുമാസമാക്കി ദീര്‍ഘിപ്പിച്ചു; രാജ്യത്തുടനീളം സഞ്ചരിക്കാം
കൊച്ചി, കുവൈത്ത് സർവീസ് ഉദ്ഘാടന ചടങ്ങിൽ ജി.എസ്.എ മേധാവി സലീം മുറാദ്, ജി.എച്ച്.എ പാസഞ്ചർ ഹാൻഡ്‍ലിങ് മാനേജർ അബ്ദുറഹ്മാൻ അൽ കൻദരി, ഗോ എയർ ഫസ്റ്റ് സീനിയർ ജനറൽ മാനേജർ ജലീൽ ഖാലിദ്, ഗോ എയർ കുവൈത്ത് ഫസ്റ്റ് മാനേജർ അയ്യൂബ് കളങ്ങോടുമ്മൽ, ഗോ എയർ ഫസ്റ്റ് അക്കൗണ്ട് മാനേജർ മുഷ്താഖ് അലി, ട്രാവൽ പാർട്ണർമാർ, മാധ്യമപ്രവർത്തകർ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.