രണ്ട് വര്‍ഷത്തിനകം എണ്ണ വില കുറയും; ഗൾഫ് രാജ്യങ്ങൾ എണ്ണയിതര വരുമാനം കണ്ടെത്തണമെന്ന് മൂഡീസ്

അടുത്ത മൂന്നു വര്‍ഷം യുഎഇയും സൗദി അറേബ്യയും ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാൻ സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജിഡിപിയുടെ എട്ടുശതമാനം അധികവരുമാനം ലഭിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. 

Global oil prices expected to fall in 2024 gulf countries should find alternate sources of income Moodys

ദുബൈ: ഗൾഫ് രാജ്യങ്ങൾ കൂടുതൽ എണ്ണയിതര വരുമാന മേഖലകൾ കണ്ടെത്തണമെന്ന് പ്രമുഖ അന്താരാഷ്‍ട്ര റേറ്റിങ് സ്ഥാപനമായ മൂഡീസ്. രണ്ട് വര്‍ഷത്തിനകം എണ്ണ വില ബാരലിന് 50 മുതൽ 70 ഡോളര്‍ വരെയായി കുറയാൻ സാധ്യതയുണ്ടെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. എന്നാൽ അടുത്ത രണ്ട് വ‍ര്‍ഷങ്ങൾ കൊണ്ട് ഗൾഫ് രാജ്യങ്ങൾ സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും മൂഡീസ് വ്യക്തമാക്കി

2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലേക്ക് ഗൾഫ് രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനം ഈ വര്‍ഷം എത്തുമെന്നാണ് മൂഡീസിന്റെ കണക്ക് കൂട്ടല്‍. ഇത് ഗൾഫ് രാജ്യങ്ങളിൽ വലിയ സാമ്പത്തിക വളര്‍ച്ചയ്‍ക്ക് വഴിയൊരുക്കും. അടുത്ത മൂന്നു വര്‍ഷം യുഎഇയും സൗദി അറേബ്യയും ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാൻ സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജിഡിപിയുടെ എട്ടുശതമാനം അധികവരുമാനം ലഭിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. 

യുഎഇ, സൗദി,ഖത്തര്‍, ഒമാൻ എന്നീ രാജ്യങ്ങളായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. എന്നാൽ 2024ൽ എണ്ണവില അമ്പത് ഡോളര്‍ വരെ താഴാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഗൾഫ് രാജ്യങ്ങൾ മറ്റ് വരുമാനമേഖലകൾ കണ്ടെത്തണമെന്ന് മൂഡീസ് ശുപാര്‍ശ ചെയ്യുന്നത്.

Read also:  ദുബൈ സാലിക്കിന്റെ ഓഹരി വില്‍പന തുടങ്ങി; വിദേശികള്‍ക്കും ഓഹരികള്‍ വാങ്ങാം

ആരോഗ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; വ്യാപാര സ്ഥാപനം അടച്ചുപൂട്ടി അധികൃതര്‍
ദോഹ: ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനം അടച്ചു പൂട്ടി ഖത്തര്‍ അധികൃതര്‍. അല്‍ വക്രയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍സിപ്പാലിറ്റി മന്ത്രാലയം അടച്ചുപൂട്ടിയത്. 

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനാണ് അല്‍ വക്രയിലെ ഫുഡ്സ്റ്റഫ് ട്രേഡിങ് സ്ഥാപനം പൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. സെപ്തംബര്‍ ആറു മുതല്‍ 60 ദിവസത്തേക്കാണ് കട അടച്ചിടുക. 1990ലെ എട്ടാം നമ്പര്‍ നിയമം വ്യാപാര സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

പണം വാങ്ങി മെ‍ഡിക്കല്‍ രേഖകള്‍ വിറ്റു; ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുന്ന പ്രവാസി അറസ്റ്റില്‍

Latest Videos
Follow Us:
Download App:
  • android
  • ios