Giant Ring : വീണ്ടും വിസ്മയിപ്പിക്കാന്‍ ദുബൈ; ബുര്‍ജ് ഖലീഫക്ക് 'മോതിര'മായി ഭീമന്‍ വളയം
നഗരത്തിന് മുകളില്‍ 500 മീറ്റര്‍ ഉയരത്തില്‍ ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍ എന്ന പേരിലാണ് ഇതിന്റെ രൂപകല്‍പ്പന. ദുബൈയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സ്‌നേറ സ്‌പേസ് ആണ് ആകാശവളയം എന്ന ആശയം മുമ്പോട്ട് വെച്ചിരിക്കുന്നത്.
ദുബൈ: പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടും മനോഹരങ്ങളായ നിര്‍മ്മിതികള്‍ കൊണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബൈ നഗരം സന്ദര്‍ശകര്‍ക്ക് പുതിയ കൗതുക കാഴ്ച ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്. ദുബൈയുടെ സ്വകാര്യ അഹങ്കാരമായ ബുര്‍ജ് ഖലീഫയെ ചുറ്റിയുള്ള ഭീമന്‍ വളയത്തിന്റെ (giant ring) ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വൈറലാകുന്നത്.
നഗരത്തിന് മുകളില്‍ 500 മീറ്റര്‍ ഉയരത്തില്‍ ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍ (downtown circle) എന്ന പേരിലാണ് ഇതിന്റെ രൂപകല്‍പ്പന. ദുബൈയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സ്‌നേറ സ്‌പേസ് ആണ് ആകാശവളയം എന്ന ആശയം മുമ്പോട്ട് വെച്ചിരിക്കുന്നത്. ദുബൈയിലെ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ആശയത്തിന് പിന്നില്‍. മൂന്ന് കിലോമീറ്റര്‍ ചുറ്റളവാണ് ഈ വളയത്തിനുള്ളത്.
നാലു വയസ്സുകാരന്റെ പാട്ട് വൈറല്‍; പങ്കുവെച്ച് ശൈഖ് ഹംദാന്‍, വീഡിയോ
അഞ്ച് തൂണുകളിലായാണ് 500 മീറ്റര്‍ ഉയരത്തില്‍ വളയം നിര്‍മ്മിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാന്‍ തൂങ്ങി കിടക്കുന്ന പോഡുകളുമുണ്ടാകും. ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ രൂപകല്‍പ്പന മത്സരത്തിലാണ് ഇത്തരമൊരു ആശയം ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ടത്. പദ്ധതിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മലയാളി യുവാവിന്‍റെ ഫോട്ടോയ്ക്ക് കമന്‍റുമായി ദുബായ് കിരീടാവകാശി
ദുബൈ: ഒരൊറ്റ ചിത്രത്തിലൂടെ ദുബൈയില്‍ ശ്രദ്ധേയനായി മലയാളി യുവാവ്. കോഴിക്കോട് സ്വദേശിയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ നിഷാസ് അഹ്മദ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കമന്റ് ഇട്ടതോടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.
തന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ നിന്നാണ് ശൈഖ് ഹംദാന്‍ ചിത്രത്തിന് താഴെ കമന്റിട്ടത്. ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി 28കാരനായ നിഷാസ് പകര്‍ത്തിയ ചിത്രമാണ് ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്നത്. എന്നാല്‍ ഇത് വിശ്വസിക്കാനാവുന്നില്ലെന്നും നന്ദി അറിയിക്കുന്നതായും നിഷാസ് മറുപടിയും നല്‍കി. അമേരിക്കയില്‍ നിന്നും വന്ന തന്റെ സുഹൃത്തുക്കളിലൊരാള്‍ ബഹുനില കെട്ടിടത്തിന്റെ ടെറസില്‍ ഇരിക്കുന്ന ചിത്രമാണ് നിഷാസ് പകര്‍ത്തിയത്. ദുബൈയിലെ ബുര്‍ജ് ഖലീഫയും മറ്റ് കെട്ടിടങ്ങളും പശ്ചാത്തലമായി വരുന്നതാണ് ചിത്രം. 2019ലാണ് നിഷാസ് ദുബൈയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ദുബൈ മാള്‍ ഫൗണ്ടന് മുന്നിലൂടെ ബോട്ട് പോകുന്ന നിഷാസ് പകര്‍ത്തിയ ചിത്രത്തിന് ശൈഖ് ഹംദാന്‍ ലൈക്ക് അടിച്ചിരുന്നു.