ജർമ്മൻ പ്രസിഡൻറും ഒമാൻ സുൽത്താനും ഔദ്യോഗിക ചർച്ചകൾ നടത്തി

അൽ അലാം രാജകൊട്ടാരത്തിൽ വെച്ചായിരുന്നു  ഔദ്യോഗിക ചർച്ചകൾ നടത്തിയത്.

German President hold official talks with Oman ruler

മസ്കറ്റ്: ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ ഒമാൻ ഭരണാധികാരി സുൽത്താൻ  ഹൈതം ബിൻ താരിഖ് അൽ സൈദുമായി മസ്‌കറ്റിലെ അൽ അലാം രാജകൊട്ടാരത്തിൽ വെച്ച്  ഔദ്യോഗിക ചർച്ചകൾ നടത്തി.

ഒമാനിലെത്തിയ ജർമ്മൻ  പ്രസിഡന്റിനെയും  സംഘത്തെയും അൽ അലാം രാജകൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി ഔദ്യോഗികമായി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധങ്ങളും, സംയുക്ത താൽപ്പര്യങ്ങൾ ഉള്ള  വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരു നേതാക്കന്മാരും അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.

Read Also - അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം ഇളവ്; പ്രവാസികള്‍ക്കടക്കം പ്രയോജനകരം, പ്രഖ്യാപിച്ച് എയര്‍ലൈന്‍

ഒമാനിലെ ജബൽ അക്‌തറിൽ ഒന്നര ലക്ഷത്തിലധികം സന്ദർശകർ

മസ്കറ്റ്: ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അക്തർ  വിലായത്തിൽ  2023 ലെ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ 161,974 സന്ദർശകർ എത്തി. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ഉദ്ധരിച്ച് ഒമാൻ ന്യൂസ് ഏജൻസിയാണ് വാർത്താ കുറിപ്പ് പുറത്തുവിട്ടത്.

2023 ജനുവരി  ആദ്യം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ ജബൽ അൽ അക്തർ   സന്ദർശിച്ച ഒമാനി പൗരന്മാരുടെ എണ്ണം 88,840 സന്ദർശകരും സൗദി വിനോദസഞ്ചാരികളുടെ എണ്ണം 11,824 സന്ദർശകരും കുവൈറ്റ് പൗരത്വമുള്ള സന്ദർശകരുടെ എണ്ണം 992 ലും എത്തിയതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. എമിറാത്തി സന്ദർശകരുടെ എണ്ണം 757 ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ബഹ്‌റൈനിൽ നിന്നുമുള്ള സന്ദർശകരുടെ എണ്ണം 434 ഉം , ഖത്തർ സന്ദർശകരുടെ എണ്ണം 594 ഉം  മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 5,189 ഉം കൂടാതെ മറ്റു വിദേശ പൗരന്മാരുടെ എണ്ണം 53,344 വിനോദസഞ്ചാരികളാണെന്നുമാണ് കണക്കുകൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios