കോസ്മെറ്റിക് സർജറി ചെയ്തവര്‍ ശ്രദ്ധിക്കുക; പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍

ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പായ ജിഡിആര്‍എഫ്എ ആണ് നിർദേശം നൽകിയത്.

GDRFA said those who done cosmetic surgeries should update photo in passport

ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാന നിര്‍ദ്ദേശവുമായി ജിഡിആര്‍എഫ്എ. പാസ്പോർട്ട് ലഭിച്ച ശേഷം കോസ്മെറ്റിക് സർജറി നടത്തിയവർ പാസ്പോർട്ടിലും പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് ദുബൈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.  

ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പായ ജിഡിആര്‍എഫ്എ ആണ് നിർദേശം നൽകിയത്. മൂക്ക്, കവിൾ, താടി എന്നിവയുടെ അടിസ്ഥാന ആകൃതിയിൽ മാറ്റം വരുത്തിയവർക്കാണ് നിർദേശം. വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോൾ ഇത്തരക്കാരുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കാനുള്ള പരിശോധന നീളുന്നതും യാത്ര മുടങ്ങുന്നതും ഒഴിവാക്കാനാണ് നിർദേശം. എമിഗ്രേഷൻ ഉൾപ്പടെ നടപടികൾക്ക് ഫേസ് റെക്കഗ്നിഷൻ സിസ്റ്റം ഉപയോഗിക്കുന്നതിനാലാണ് മുഖത്തിന്റെ ആകൃതിയിൽ വന്ന മാറ്റങ്ങൾ ഫോട്ടോയിലും അപ്ഡേറ്റ് ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്.

Read Also -  ഓസ്ട്രേലിയയില്‍ കടലില്‍ മുങ്ങി മരിച്ച മലയാളി യുവതികളില്‍ രണ്ടാമത്തെയാൾ കോഴിക്കോട് സ്വദേശി

ബലിപെരുന്നാള്‍; ഈ മാസം നേരത്തെ ശമ്പളം നല്‍കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബൈ 

ദുബൈ: ബലിപെരുന്നാള്‍ പ്രമാണിച്ച് ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. 

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജൂണിലെ ശമ്പളം ഈ മാസം 13ന് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റമദാനിലും സർക്കാർ ജീവനക്കാർക്ക് നേരത്തെ ശമ്പളം നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios