സന്ദര്‍ശക വിസയില്‍ വന്നവരുടെ ഓവര്‍സ്റ്റേ; നാടുകടത്തുമെന്ന് പ്രചാരണം, പ്രതികരണവുമായി അധികൃതര്‍
നിശ്ചിത വിസാ കാലവധിയേക്കാള്‍ അഞ്ചു ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് താമസിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ആജീവനാന്ത വിലക്കോടെ നാടുകടത്തുമെന്നുമായിരുന്നു പ്രചാരണം.
ദുബൈ: സന്ദര്‍ശക വിസയില്‍ വന്നവര്‍ കാലാവധി കഴിഞ്ഞും കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് താമസിച്ചാല്‍ (ഓവര്‍സ്റ്റേ) അവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നാടുകടത്തുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജിഡിആര്‍എഫ്എ വ്യക്തമാക്കി.
Read Also - സമയപരിധി നാളെ വരെ മാത്രം, ജൂലൈ മുതല്‍ കര്‍ശന പരിശോധന; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍
നിശ്ചിത വിസാ കാലവധിയേക്കാള്‍ അഞ്ചു ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് താമസിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ആജീവനാന്ത വിലക്കോടെ നാടുകടത്തുമെന്നുമായിരുന്നു പ്രചാരണം. ജിഡിആര്‍എഫ്എയുടെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായതോടെയാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്. ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും വീസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 എന്ന നമ്പരിൽ വിളിക്കാമെന്നും ജിഡിആർഎഫ്എ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം