സ്വദേശിവത്കരിച്ച തൊഴിലുകളിൽ ഗൾഫ് പൗരന്മാർക്ക് ജോലി ചെയ്യാം

ഇങ്ങനെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏത് തൊഴിലുകളിലും ഏതെങ്കിലും ഗൾഫ് പൗരനെ നിയമിക്കുകയാണെങ്കിൽ അത് സൗദിവൽക്കരണ ശതമാനത്തിൽ ഒന്നായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

gcc citizens can work in indigenized jobs in saudi arabia

റിയാദ്: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ പൗരന്മാർക്ക് നിജപ്പെടുത്തിയ മുഴുവൻ തൊഴിൽ മേഖലകളിലും ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. 

ഇങ്ങനെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏത് തൊഴിലുകളിലും ഏതെങ്കിലും ഗൾഫ് പൗരനെ നിയമിക്കുകയാണെങ്കിൽ അത് സൗദിവൽക്കരണ ശതമാനത്തിൽ ഒന്നായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതമാക്കിയിട്ടുണ്ട്. അടുത്ത വർഷത്തോടെ കൺസൾട്ടിങ് പ്രഫഷനുകളുടെയും ബിസിനസ്സുകളുടെയും 35 ശതമാനം സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജ്ഹി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Read More -  സൗദി അറേബ്യയില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

സൗദി അറേബ്യയില്‍ ഏതാവശ്യത്തിനുമുള്ള സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി മൂന്നു മാസമായി സൗദി മന്ത്രിസഭ ഭേദഗതി ചെയ്തു. സന്ദർശന ആവശ്യത്തോടെയുള്ള ട്രാൻസിറ്റ് വിസാ കാലാവധിയും ഭേദഗതി ചെയ്ത് മൂന്നു മാസമാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് വിസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന കാലം 96 മണിക്കൂറാണ്. ട്രാൻസിറ്റ് വിസക്ക് ഫീസില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽ യെമാമ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സന്ദർശന വിസാ കാലാവധിയിലും ട്രാൻസിറ്റ് വിസാ ഘടനയിലും ഭേദഗതികൾ വരുത്തിയത്. 

സൗദിയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ് ഈടാക്കാന്‍ പാടില്ല

റിയാദ്: സൗദി അറേബ്യയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്.

Read More - കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് രോഗികളില്‍ നിന്ന് പ്രത്യേകം ഫീസ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ രാജ്യത്തെ ആശുപത്രികളില്‍ പരിശോധന നടത്തുന്നുണ്ട്. ചില ആശുപത്രികള്‍ നിയമലംഘനങ്ങള്‍ നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഈ ആശുപത്രികള്‍ക്കെതിരെ നിയമാനുസൃതമായി നടപടികള്‍ സ്വീകരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios