സൗദിയിൽ പാചകവാതക വില ഉയര്‍ന്നു, അടുത്ത കാലത്തെ ഏറ്റവും വലിയ വർധന; രണ്ട് റിയാൽ കൂട്ടി

സമീപകാലത്തെ ഏറ്റവും വലിയ വർധനയാണിത്. 

gas cylinder price increased in saudi

റിയാദ്: സൗദിയിൽ പാചകവാതകത്തിന് വില വർധിപ്പിച്ചു. സിലണ്ടർ ഒന്നിന് രണ്ട് റിയാൽ കൂടി വില 21.85 ആയി ഉയർന്നു. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) ആണ് വില വർദ്ധന പ്രഖ്യാപിച്ചത്.

ദ്രവീകൃത പെട്രോളിയം വാതകത്തിൻറെ വില ദേശീയ പെട്രോളിയം കമ്പനിയായ അരാംകോ 9.5 ശതമാനം വർധിപ്പിച്ച് ലിറ്ററൊന്നിന് 1.04 റിയാലായി ഉയർത്തിയതിനെ തുടർന്നാണിത്. സമീപകാലത്തെ ഏറ്റവും വലിയ വർധനയാണിത്. 

Read Also - നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തി കിടന്നു, പിന്നെ അറിയുന്നത് മരണ വാര്‍ത്ത; മലയാളി ജിദ്ദയിൽ നിര്യാതനായി

പെട്രോൾ വില കുറയും; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും, പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് വില കുറഞ്ഞപ്പോള്‍ ഡീസല്‍ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. പുതിയ ഇന്ധനവില ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.99 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ 3.14 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ ഇത് 3.02 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 2.80 ദിര്‍ഹമാണ് പുതിയ നിരക്ക്. 2.95 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.89 ദിര്‍ഹമാണ് പുതിയ വില. 2.88 ദിര്‍ഹമാണ് നിലവിലെ വില. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios