സൂപ്രണ്ട് മുതല്‍ സിഇഒ വരെ; 26,828 പ്രവാസി ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി എമിറേറ്റ്സ് ഡ്രോ
മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന എമിറേറ്റ്സ് ഡ്രോയില്‍ വിജയം കൊയ്ത ഏതാനും പ്രവാസികള്‍ തങ്ങളുടെ അനുഭവം വിശദീകരിക്കുന്നു
01 സെപ്റ്റംബര്‍ 2022:
എമിറേറ്റ്സ് ഡ്രോയുടെ 48-ാം എപ്പിസോഡില്‍ നിരവധിപ്പേരുടെ ജീവിതത്തിലേക്കാണ് സന്തോഷവും ആഹ്ലാദവും കടന്നു വന്നത്. 77,777 ദിര്‍ഹം വീതം സമ്മാനം നേടിയ ഇക്കൂട്ടത്തിലൊരാളായിരുന്നു പ്രവാസി മലയാളിയായ സാജിദ് നൗഷാദ്.
ബിസിനസ് ഉടമയായ സാജിദ്, വെറും രണ്ട് തവണയാണ് എമിറേറ്റ്സ് ഡ്രോയില്‍ പങ്കെടുത്തിട്ടുള്ളത്. അപ്പോഴേക്കും ഭാഗ്യം അദ്ദേഹത്തെ തേടിയെത്തി. ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയമെത്തിയപ്പോള്‍ ആഹ്ലാദം അടക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മാതാപിതാക്കളെയുമെല്ലാം സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചുണര്‍ത്തിയെന്ന് അദ്ദേഹം പറയുന്നു. ബാധ്യതകള്‍ തീര്‍ക്കാനും കുടുംബത്തിന് പിന്തുണയേകാനും, കൊവിഡ് മഹാമാരി വെല്ലുവിളി ഉയര്‍ത്തിയ സമയങ്ങളില്‍ പിന്തുണയുമായി ഉറച്ചുനിന്ന, തന്റെ ബിസിനസിന്റെ നിര്‍ണായക ശക്തികൂടിയായ തൊഴിലാളികളെ സഹായിക്കാനുമാണ് ഈ പണം ചെലവഴിക്കുകയെന്ന് സാജിദ് പറയുന്നു.
14 ജൂലൈ 2022:
എമിറേറ്റ്സ് ഡ്രോയിലൂടെ 77,777 ദിര്‍ഹം സമ്മാനം ലഭിച്ച പ്രവാസി മലയാളി ശ്രീജിത്ത് കൊച്ചുപുത്തേടുത്ത് സുരേന്ദ്രന്‍ നായര്‍ക്കും സന്തോഷത്തിന്റെ നിമിഷമായിരുന്നു അത്. കുടുംബത്തോടൊപ്പം ഡിന്നറിനായി പുറത്തുപോയാണ് അദ്ദേഹം വിജയം ആഘോഷിച്ചത്. 40 വയസുകാരനായ ഈ സിവില്‍ എഞ്ചിനീയര്‍ക്ക് നേരത്തെ ഒരിക്കല്‍ ഏഴ് സംഖ്യകളില്‍ രണ്ടെണ്ണം യോജിച്ച് വന്നപ്പോള്‍ 77 ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ 77,777 ദിര്‍ഹമാണ് ഇക്കുറി സമ്മാനം ലഭിച്ചതെന്ന യാഥാര്‍ത്ഥ്യം ആദ്യമൊന്നും അദ്ദേഹത്തിന് വിശ്വസിക്കാനേ കഴിഞ്ഞില്ല.
"എനിക്ക് 77,777 ദിര്‍ഹം സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഏതാനും തവണ മാത്രമേ ഞാന്‍ നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നുള്ളൂ. ഇ-മെയില്‍ സന്ദേശം കാണിക്കുന്നത് വരെ സമ്മാനം കിട്ടിയ വിവരം വിശ്വസിക്കാന്‍ എന്റെ ഭാര്യയും തയ്യാറായില്ല" - ചിരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ട് വയസുകാരനായ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി പണം നീക്കിവെയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
07 ജൂലൈ 2022:
ഏറെ ഭാഗ്യവാനാണ് മനോജ് മധൂസൂദനന്‍ എന്ന മറ്റൊരു വിജയി. 2021 സെപ്റ്റംബറില്‍ എമിറേറ്റ്സ് ഡ്രോ തുടങ്ങിയതു മുതല്‍ സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന് മൂന്നാഴ്‍ചയ്ക്കുള്ളില്‍ രണ്ട് തവണയാണ് പ്രതിവാര നറുക്കെടുപ്പിലൂടെ 77,777 ദിര്‍ഹം വീതം ലഭിച്ചത്. ക്ഷമയ്ക്കും സ്ഥിരതയ്ക്കും വലിയ ഫലം ലഭിക്കുമെന്നതിന്റെ തെളിവ് കൂടിയാണ് അദ്ദേഹത്തിന്റെ വിജയങ്ങള്‍.
രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ മനോജിനെ ഒരു സുഹൃത്താണ് വീണ്ടും വിജയിയായ വിവരം വിളിച്ച് അറിയിച്ചത്. കേട്ടത് സത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനുള്ള തിടുക്കമായിരുന്നു പിന്നീട്.
"വീണ്ടും വിജയിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ തുള്ളിച്ചാടി. ഉടനെ തന്നെ ഇങ്ങനെയൊരു സമ്മാനം കൂടി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല". വര്‍ക്ക്ഷോപ്പില്‍ സൂപ്രണ്ടായി ജോലി ചെയ്യുന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രമിച്ചുകൊണ്ടേയിരിക്കുക, ഒരിക്കലും നിരാശരാവാതിരിക്കുക എന്നതാണ് മനോജിന്റെ തത്വം. ആദ്യ നറുക്കെടുപ്പ് മുതല്‍ ഈ 55 വയസുകാരന്‍, 50 ദിര്‍ഹത്തിന്റെ രണ്ട് പെന്‍സിലുകള്‍ സ്ഥിരമായി വാങ്ങുകയാണ്. എന്നാല്‍ സമ്മാനം ലഭിക്കാതെ വന്നപ്പോള്‍ പിന്നെ മൂന്ന് പെന്‍സിലുകള്‍ വീതം വാങ്ങാന്‍ തുടങ്ങി. എന്തായാലും ആ തന്ത്രം വിജയം കണ്ടു. ആദ്യമായി 77,777 ദിര്‍ഹത്തിന്റെ സമ്മാനമെത്തി.
"സമ്മാനത്തുക കൊണ്ട് പാവപ്പെട്ട ജനങ്ങളെ പിന്തുണയ്‍ക്കുന്നത് തുടരുകയും നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുകയും ചെയ്യും. വീണ്ടും നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടേയിരിക്കാനാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. ആര്‍ക്കറിയാം, ചിലപ്പോള്‍ ഇനിയും ഞാന്‍ വിജയിക്കുമായിരിക്കും" - മധുസൂദനന്‍ പറഞ്ഞു.
23 ജൂണ്‍ 2022:
മലയാളിയായ ദിവ്യ സുദേവന്റെ നറുക്കെടുപ്പ് വിജയം കുടുംബത്തിന്റെ ആഘോഷമായി മാറുകയായിരുന്നു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് ഡ്രോയില്‍ 77,777 ദിര്‍ഹം ലഭിച്ചെന്ന വാര്‍ത്ത ദിവ്യയുടെ ഭര്‍ത്താവ് കുടുംബത്തിനൊന്നാകെയുള്ള ആഘോഷമാക്കി മാറ്റി.
എഞ്ചിനീയറായ ഈ 36കാരി സമ്മാനം ലഭിച്ച പണം കൊണ്ട് മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കൊപ്പം നാട്ടിലുള്ള കുടുംബത്തിന് പിന്തുണ നല്‍കാനും ഉദ്ദേശിക്കുന്നു. ഒപ്പം ആറ് വയസുകാരിയായ മകളെ പരിപാലിക്കുന്നതിന് വേണ്ടി താത്കാലിക വിരാമമിട്ട തന്റെ കരിയറിന് പുതിയൊരു ദിശയില്‍ വീണ്ടും തുടക്കിടാന്‍ കൂടി ഈ അവസരം ദിവ്യ ഉപയോഗിക്കുകയാണ്.
"ഭര്‍ത്താവ് വിവരം പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചതേയില്ല. ഏകദേശം പത്ത് മാസം മുമ്പ് എമിറേറ്റ്സ് ഡ്രോ ആരംഭിച്ചപ്പോള്‍ മുതല്‍ കുടുംബത്തില്‍ എല്ലാവരും അതില്‍ പങ്കെടുക്കുകയാണ്. പക്ഷേ ആദ്യമായാണ് ഞാന്‍ വിജയിക്കുന്നത്" - സന്തോഷം പങ്കുവെച്ചുകൊണ്ട് ദിവ്യ പറയുന്നു.
"ഒരു നിക്ഷേപകയാവണമെന്നായിരുന്നു എന്റെ എക്കാലത്തെയും ആഗ്രഹം. എന്നാല്‍ ഇപ്പോഴത്തെ വിജയത്തിലൂടെ സമ്മാനത്തുകയുടെ ഒരു ഭാഗം ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നീക്കിവെയ്‍ക്കാന്‍ എനിക്ക് കഴിയും. എല്ലാ ആഴ്ചയും വിജയിക്കാനുള്ള നിരവധി അവസരങ്ങളൊരുക്കി എല്ലാവരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദി" - ദിവ്യ പറഞ്ഞു.
23 ജൂണ്‍ 2022:
ഫുജൈറയില്‍ താമസിക്കുന്ന മലയാളിയായ സനു എം.എസിനെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹമായാണ് എമിറേറ്റ്സ് ഡ്രോയിലെ വിജയമെത്തിയത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പര്‍ച്ചേസിങ് റെപ്രസെന്റേറ്റീവായി ജോലി ചെയ്യുന്ന ഈ 38 വയസുകാരന്‍ നിരവധി തവണ നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നെങ്കിലും ഇതുവരെ സമ്മാനമൊന്നും ലഭിച്ചിരുന്നില്ല.
"ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. 77,777 ദിര്‍ഹം സമ്മാനം ലഭിച്ചെന്ന വിവരം എനിക്ക് പുതിയ ഉണര്‍വാണ് സമ്മാനിച്ചത്. എന്റെ കടങ്ങള്‍ വീട്ടാനാവും, ശേഷം എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുകൊണ്ട് എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കാം" - ചിരിച്ചുകൊണ്ട് സനു പറയുന്നു.
"എമിറേറ്റ്സ് ഡ്രോയില്‍ നിന്ന് എന്തോ ഒരു പ്രൊമോഷണല്‍ ഇ-മെയില്‍ സന്ദേശം ലഭിച്ചുവെന്നാണ് ഞാന്‍ ആദ്യം കരുതിയത്. അതുകൊണ്ടുതന്നെ അത് ശ്രദ്ധിച്ചതുമില്ല. എന്നാല്‍ എനിക്ക് സമ്മാനം ലഭിച്ചെന്നാണ് ആ മെയിലിലുള്ളതെന്ന് അറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നി. ഇനിയും നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കും. ഇനിയും വിജയിക്കാനാവുമെന്നാണ് എന്റെ പ്രതീക്ഷ.
9 ഫെബ്രുവരി 2022:
നാട്ടില്‍ മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന മലയാളിയായ സാബുജാന്‍ സൈനുദ്ദീന്‍ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന ആളായിരുന്നെങ്കിലും ഇതിന് മുമ്പ് ഒരു നറുക്കെടുപ്പിലും സമ്മാനം കിട്ടിയിട്ടില്ലാത്ത അദ്ദേഹത്തിന്, എമിറേറ്റ്സ് ഡ്രോയില്‍ സമ്മാനം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള അഭിനന്ദന സന്ദേശം വിശ്വസിക്കാമോ എന്ന സംശയമായിരുന്നു.
"പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെയും അതൊരു വ്യാജ സന്ദേശമാണെന്നായിരുന്നു എന്റെ ധാരണ. നറുക്കെടുപ്പിലേക്കുള്ള സംഖ്യകള്‍ വെറുതെ തെരഞ്ഞെടുക്കുകയായിരുന്നതിനാല്‍ തന്നെ സമ്മാനം കിട്ടിയ വിവരം ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നതുമില്ല" - സെനുദ്ദീന്‍ പറയുന്നു. 77,777 ദിര്‍ഹം സമ്മാനം ലഭിച്ചെന്ന വിവരം ഞെട്ടിക്കുന്നതും അവിശ്വസനീയവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
രണ്ട് കുട്ടികളുടെ പിതാവായ ഈ 46 വയസുകാരന്‍ ഇടയ്ക്കിടെ യുഎഇ സന്ദര്‍ശിക്കാറുണ്ട്. "ബാധ്യതകള്‍ തീര്‍ക്കാനായി ഈ പണം ഉപയോഗിക്കും. ബാക്കിയുള്ളത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കും. ഒപ്പം ഒരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്‍ക്കും."