ഹിജ്‌റ വര്‍ഷാരംഭം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഒഴികെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും മുഹറം ഒന്നിന് സൗജന്യ പാര്‍ക്കിങ് ആയിരിക്കും.

Free parking announced in Dubai during Muharram 1

ദുബൈ: ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 ശനിയാഴ്ച എമിറേറ്റില്‍ സൗജന്യ പാര്‍ക്കിങ് ആയിരിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഒഴികെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും മുഹറം ഒന്നിന് സൗജന്യ പാര്‍ക്കിങ് ആയിരിക്കും. ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയില്‍ മുഹറം ഒന്ന് ശനിയാഴ്ച; പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി

മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്‍ച

റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്‍ച മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹിജറ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമാണ് മുഹറം ഒന്ന്. വ്യാഴാഴ്‍ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഉമ്മുല്‍ഖുറ കലണ്ടര്‍ പ്രകാരം ഹിജ്റ വര്‍ഷം 1444ലെ ഒന്നാമത്തെ ദിവസമായ മുഹറം - 1, ജൂലൈ 30 ശനിയാഴ്‍ചയായിരിക്കുമെന്നാണ് സുപ്രീം കോടതിയുടെ അറിയിപ്പ്.

ഹിജ്റ കലണ്ടര്‍ പ്രകാരം വെള്ളിയാഴ്‍ച (ജൂലൈ 29), ദുല്‍ഹജ്ജ് 30 ആണ്. ഹിജ്റ വര്‍ഷം 1443ലെ അവസാന ദിനമാണ് ഇന്ന്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹിജ്റ വര്‍ഷാരംഭത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയില്‍ ലഭിച്ചത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ

അബുദാബി ഫാര്‍മസികളില്‍ ഇനി കൊവിഡ് വാക്‌സിനും പിസിആര്‍ പരിശോധനയും

അബുദാബി: കൊവിഡ് വാക്‌സിനും പിസിആര്‍ ടെസ്റ്റുകളും ഇനി അബുദാബിയിലെ ഫാര്‍മസികളും ലഭ്യമാകുമെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കും. പിസിആര്‍ പരിശോധനയ്ക്ക് 40 ദിര്‍ഹമാണ് ഈടാക്കുക. ഈ സംവിധാനം നിലവില്‍ വന്നു.

പുതിയ തീരുമാനത്തോടെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കാം. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം. വൈകാതെ തന്നെ ഫ്‌ലൂവിനും, യാത്രകള്‍ക്കും മറ്റും ആവശ്യമായ വാക്‌സിനുകളും ഇത്തരത്തില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഡിഒഎച്ച് നല്‍കുന്ന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നിരവധി ഫാര്‍മസികള്‍ വാക്‌സിനുകള്‍ നല്‍കുന്നതിലേക്ക് കടന്നത്. ഇവര്‍ക്ക് ആരോഗ്യ വിഭാഗം ഇതിനുള്ള അനുവാദവും ലൈസന്‍സിനൊപ്പം നല്‍കിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios