ഒമാനിൽ പള്ളിക്ക് സമീപം വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
നിലവിൽ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണ വിധേയമാണെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പ്
മസ്കത്ത്: ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മസ്കത്ത് ഗവർണറേറ്റിലെ വാദി കബീറിർ ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച പൊലീസ്, നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണ വിധേയമാണെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പ്. അതേസമയം വെടിവെപ്പിന് പിന്നിൽ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല.
(പ്രതീകാത്മക ചിത്രം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം