അനധികൃത മത്സ്യബന്ധനം; നാല് പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

അം​ഗീ​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി പാ​ലി​ക്കാ​ത്ത​തി​നും ലൈ​സ​ൻ​സി​ല്ലാ​ത്ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ത്ത​തി​നു​മാ​ണ്​ ന​ട​പ​ടി​.

four expats arrested for illegal fishing in oman

മ​സ്ക​ത്ത്​: ഒമാനിൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാല് പ്രവാസികളെ അറസ്റ്റ് ചെയ്തു. ര​ണ്ട് തീ​ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന ബോട്ടുകള്‍ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ സംഘം ​പി​ടി​ച്ചെടുത്തു. 

അം​ഗീ​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി പാ​ലി​ക്കാ​ത്ത​തി​നും ലൈ​സ​ൻ​സി​ല്ലാ​ത്ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ത്ത​തി​നു​മാ​ണ്​ ന​ട​പ​ടി​. ബോട്ടുകളിലുണ്ടായിരുന്ന പ​ത്ത് ട​ൺ മ​ത്സ്യം ക​ണ്ടു​കെ​ട്ടി. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read Also -  പ്രവാസികൾക്ക് ആശ്വാസം; കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ, പ്രഖ്യാപനവുമായി എയർലൈൻ

പ്രവാസി മലയാളികള്‍ക്ക് സന്തോഷം, യാത്രാ ദുരിതത്തിന് പരിഹാരം; ദിവസേന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

മസ്കറ്റ്:  പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഒരു വര്‍ഷത്തെ യാത്ര ദുരിതം അവസാനിക്കുന്നത്. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ്കറ്റിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് ദിവസേന സര്‍വീസ് ആരംഭിച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഗോ ​ഫ​സ്റ്റ്​ സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത് മു​ത​ൽ തുടങ്ങിയ ക​ണ്ണൂ​രു​കാ​രു​ടെ യാ​ത്ര പ്ര​ശ്ന​ത്തി​നാ​ണ് ഇതോടെ പ​രി​ഹാ​ര​മാകു​ന്ന​ത്.

നേരത്തെ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ ആവശ്യം വര്‍ധിച്ചതോടെ സര്‍വീസുകള്‍ അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. പു​തി​യ ഷെ​ഡ്യൂ​ൾ പ്രകാരം മ​സ്കറ്റില്‍ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ്യ​ഴാ​ഴ്ച രാ​വി​ലെ 7.35ന് ​പു​റ​പ്പെ​ടുന്ന വിമാനം 12.30 ക​ണ്ണൂ​രി​ലെ​ത്തും. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.20ന്​ ​മ​സ്ക​ത്തി​ൽ​ നി​ന്ന് സ​ർ​വി​സ് ആ​രം​ഭി​ക്കുന്ന വിമാനം രാ​വിലെ 8.15 ക​ണ്ണൂ​രി​ലെ​ത്തും.ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.45 മ​സ്ക​ത്തി​ൽ ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.40ന് ​ക​ണ്ണൂ​രി​ലെ​ത്തും. ക​ണ്ണൂ​രി​ൽ ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.35 ന് ​പു​റ​പ്പെ​ട്ട് 6.35ന് ​മ​സ്ക​റ്റിലെത്തും. 

വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12.20 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ചെ 2.20ന് ​മ​സ്ക​ത്തി​ലെ​ത്തും. ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​രി​ൽ​ നി​ന്ന് 6.45ന് ​പു​റ​പ്പെ​ട്ട് 8.45ന് ​മ​സ്ക​റ്റിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios