വെള്ളം നിറഞ്ഞ വാദിയിലൂടെ വാഹനമോടിച്ച നാലുപേര്‍ ഒമാനില്‍ അറസ്റ്റില്‍

തെക്കന്‍ അല്‍ ബത്തിനാ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡ് ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.

Four arrested in Oman after driving vehicle into flooded wadi

മസ്‌കറ്റ്: ഒമാനില്‍ വെള്ളം നിറഞ്ഞ വാദിയിലേക്ക് മനഃപൂര്‍വ്വം വാഹനമോടിച്ച നാലുപേര്‍ അറസ്റ്റില്‍. വെള്ളം നിറഞ്ഞ വാദി ബനി ഗാഫിറിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ച നാല് പൗരന്മാരാണ് അറസ്റ്റിലായത്. ഇതിന്റെ വീഡിയോ റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. 

തെക്കന്‍ അല്‍ ബത്തിനാ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡ് ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ബുധനാഴ്ച ജിസിസിയില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. മഴയിലും വെള്ളക്കെട്ടിലും കുടുങ്ങിയ താമസക്കാരെ രക്ഷിക്കാന്‍ ഒമാനില്‍ നിരവധി രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളും നടന്നു.

 

Read also: യുഎഇയിലെ കനത്ത മഴ; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി അധികൃതര്‍

യുഎഇയില്‍ മഴ തുടരാന്‍ സാധ്യത; ചില പ്രദേശങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

ഫുജൈറ: ബുധനാഴ്‍ച കനത്ത മഴ ലഭിച്ച യുഎഇയിലെ ഫുജൈറയില്‍ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഫുജൈറയില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തീവ്രതയോടു കൂടിയ കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്നുവെന്നും (hazardous weather events of exceptional severity) അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഓര്‍മിപ്പിക്കുന്നതാണ് റെഡ് അലെര്‍ട്ട്.

യുഎഇയില്‍ സമയത്ത് ശമ്പളം നല്‍കണം; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍, ഇല്ലെങ്കില്‍ കര്‍ശന നടപടി

റാസല്‍ഖൈമ എമിറേറ്റില്‍ ഓറഞ്ച് അലെര്‍ട്ടും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ജാഗ്രതയോടെയിരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് യെല്ലോ അലെര്‍ട്ട്. ഫുജൈറയ്‍ക്കും റാസല്‍ഖൈമയ്‍ക്കും പുറമെ യുഎഇയിലെ കിഴക്കന്‍ മേഖലയില്‍ ഒന്നടങ്കം യെല്ലോ അലെര്‍ട്ടും പ്രാബല്യത്തിലുണ്ട്. അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നത്. ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios