മുന്‍ കേരള ടെന്നിസ് താരം തന്‍വി ഭട്ട് ദുബൈയില്‍ മരിച്ചു

നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്‍ത്രക്രിയക്ക് വിധേയയായിരുന്നു. നട്ടെല്ലിനും പരിക്കേറ്റതോടെയാണ് ടെന്നിസില്‍ നിന്ന് പിന്മാറിയത്. 

former kerala tennis player tanvi bhatt dies in Dubai

ദുബൈ: മുന്‍ കേരള ടെന്നീസ് താരവും എറണാകുളം സ്വദേശിയുമായ തന്‍വി ഭട്ട് (21) ദുബൈയില്‍ നിര്യാതയായി. 2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍  സീരിസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു.

നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്‍ത്രക്രിയക്ക് വിധേയയായിരുന്നു. നട്ടെല്ലിനും പരിക്കേറ്റതോടെയാണ് ടെന്നിസില്‍ നിന്ന് പിന്മാറിയത്. ദുബൈ ഹെരിയറ്റ് വാട്ട് ആന്റ് മിഡ്‍ല്‍സ‍ക്സ് കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്നു. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരന്‍ ആദിത്യ.

Latest Videos
Follow Us:
Download App:
  • android
  • ios