സ്വദേശിവത്കരണം ശക്തമാക്കാന്‍ കുവൈത്ത്; പൊതുമേഖലയില്‍ നിന്ന് 3000 വിദേശികളെ ഒഴിവാക്കും
അടുത്ത 5 വർഷത്തിനുള്ളിൽ പൊതുമേഖലയിൽ 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി
കുവൈത്ത് സിറ്റി: സ്വദേശിവത്കരണം കടുപ്പിക്കാനുള്ള തീരുമാനത്തില്‍ കുവൈറ്റ്. അടുത്ത സാന്പത്തിക വർഷം പൊതുമേഖലയിൽ നിന്ന് മൂവായിരം വിദേശികളെ ഒഴിവാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാൻ സിവിൽ സർവ്വീസ് കമ്മീഷൻ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
അടുത്ത 5 വർഷത്തിനുള്ളിൽ പൊതുമേഖലയിൽ 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത സാന്പത്തിക വർഷത്തിൽ മൂവായിരം വിദേശികളെ നാടുകയറ്റാനാണ് കുവൈത്ത് സർക്കാർ ഉത്തരവ്. ഇക്കാര്യത്തിൽ മന്ത്രിസഭയുടെ പൂർണ പിന്തുണയോടെയാണ് സിവിൽ സർവീസ് കമ്മീഷന്റെ നടപടി.
അഡ്മനിസ്ട്രേറ്റീവ് ജോലികളുള്ള വിദ്ദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനാണ് ഉത്തരവ്. അതേ സമയം വിദ്യാഭ്യാസ മന്ത്രാലയം ഒഴിവാകേണ്ടവരുടെ പട്ടിക ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വിദേശികളെ ഒഴിവാക്കി വിദേശികളെ നിയമിക്കുന്ന ഇഹലാൽ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുണ്ടന്നാണ് വിലയിരുത്തൽ. ഇഹലാൽ പദ്ധതി പ്രകാരം 5 വർഷത്തിനുള്ളിൽ നാൽപ്പത്തിയൊന്നായിരം വിദേശികളെ തിരിച്ചയക്കാനാണ് സർക്കാർ നീക്കം.