വിദേശികളായ കുട്ടികളുടെ വിസിറ്റ് വിസ റസിഡന്റ് വിസയാക്കാന്‍ അനുമതി
വിസിറ്റ് വിസ പുതുക്കുന്നതിന് അപേക്ഷകന്റെ താമസരേഖക്ക് കാലാവധി ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. കുടുംബ വിസിറ്റ് വിസ പരമാവധി ആറുമാസം വരെ മാത്രമേ പുതുക്കിനല്‍കുകയുള്ളൂ.
റിയാദ്: സൗദി അറേബ്യയില്‍ 18 വയസിന് താഴെയുള്ള വിദേശികളായ കുട്ടികളുടെ വിസിറ്റ് വിസ, റസിഡന്റ് വിസയാക്കിമാറ്റാമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇങ്ങനെ വിസ മാറ്റാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥിരമായി സൗദിയില്‍ താമസിക്കുന്നവരാകണം.
വിസിറ്റ് വിസ പുതുക്കുന്നതിന് അപേക്ഷകന്റെ താമസരേഖക്ക് കാലാവധി ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. കുടുംബ വിസിറ്റ് വിസ പരമാവധി ആറുമാസം വരെ മാത്രമേ പുതുക്കിനല്‍കുകയുള്ളൂ. വിസിറ്റ് വിസ പുതുക്കുന്നത് വൈകിയാല്‍ പിഴ ഈടാക്കുമെന്നും വിസ കാലാവധി കഴിഞ്ഞു മൂന്നുദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പിഴ ഈടാക്കൂവെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
ഉംറ വിസക്കാര്‍ക്ക് ഈ വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാനാകൂവെന്ന് വിമാന കമ്പനികള്‍
പ്രവാസികളെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടി; 11 അംഗ സംഘം അറസ്റ്റില്‍
റിയാദ്: ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ 11 പേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്‍തു. ബാങ്ക് ജീവനക്കാരെന്ന വ്യാജേനയാണ് ഇയാള്‍ സൗദി പൗരന്മാരില്‍ നിന്നും രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ നിന്നും പണം തട്ടിയെടുത്തത്. ബാങ്ക് ജീവനക്കാരെന്ന വ്യാജേന ആളുകളെ ഫോണില്‍ ബന്ധപ്പെട്ടാണ് സംഘം കെണിയൊരുക്കിയത്.
വീട് വാടകയ്ക്ക് എടുത്തായിരുന്നു തട്ടിപ്പിനുള്ള വഴിയൊരുക്കിയതെന്ന് കേസ് അന്വേഷിച്ച പബ്ലിക് പ്രോസിക്യൂഷന്റെ ഫിനാന്‍ഷ്യല്‍ ഫ്രോഡ് യൂണിറ്റ് കണ്ടെത്തി. ബാങ്ക് ജീവനക്കാരെന്ന വ്യാജേന സംഘാംഗങ്ങള്‍ അക്കൗണ്ട് ഉടമകളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു ഇവരുടെ രീതി. തുടര്‍ന്ന് ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ ബ്ലോക്കായെന്നോ അക്കൗണ്ടിലെ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ടെന്നോ അറിയിക്കും.
ജീവനക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കുവൈത്ത് രാജകുടുംബാംഗത്തെ കുറ്റവിമുക്തനാക്കി
പിന്നീട് ഇത് പുനഃസ്ഥാപിക്കുന്നതിനായി അക്കൗണ്ട് ഉടമകളുടെ സ്വകാര്യ വിവരങ്ങളും ചില നമ്പറുകളും ആവശ്യപ്പെടും. പാസ്‍വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം അത് ഉപയോഗിച്ച് പണം തട്ടുകയായിരുന്നു ചെയ്‍തിരുന്നത്. ബാങ്കിങ് സേവനങ്ങള്‍ക്ക് ആവശ്യമായ സീക്രട്ട് കോഡുകളും അബ്ഷീര്‍ പ്ലാറ്റ്ഫോമിലെ വിവരങ്ങളും ഇത്തരത്തില്‍ ശേഖരിച്ചിരുന്നു.