കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പാർക്കിലെ കുളത്തില്‍ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായി സ്വദേശി പൗരൻ

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സൗദി പൗരന്റെ ധീരതയെ പ്രകീർത്തിച്ച് ധാരാളം അഭിപ്രായങ്ങളും അഭിനന്ദനങ്ങളും എത്തുന്നുണ്ട്. കുടുംബത്തോടൊപ്പം ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ-തിലാൽ പാർക്കിൽ എത്തിയതായിരുന്നു അലി അൽ-മാരി. ആ സമയമാണ് പാർക്കിലെ ജലാശയത്തിൽ പെൺകുട്ടി വീഴുന്നത്.

five year old rescued from parks pool in saudi

റിയാദ്: പാർക്കിലെ ജലാശയത്തിൽ വീണു മുങ്ങി താഴുകയായിരുന്ന അഞ്ച് വയസുകാരിയെ സൗദി പൗരൻ രക്ഷിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുള്ള അൽ-തിലാൽ പാർക്കിനുള്ളിലെ ജലാശയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ജലാശയത്തിൽ വീണുപോയ അഞ്ചുവയസുകാരിയെ വെള്ളത്തിലേക്ക് എടുത്തുചാടി സ്വദേശി പൗരൻ അലി അൽ-മാരി പൊക്കി എടുക്കുകയായിരുന്നു. 

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സൗദി പൗരന്റെ ധീരതയെ പ്രകീർത്തിച്ച് ധാരാളം അഭിപ്രായങ്ങളും അഭിനന്ദനങ്ങളും എത്തുന്നുണ്ട്. കുടുംബത്തോടൊപ്പം ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ-തിലാൽ പാർക്കിൽ എത്തിയതായിരുന്നു അലി അൽ-മാരി. ആ സമയമാണ് പാർക്കിലെ ജലാശയത്തിൽ പെൺകുട്ടി വീഴുന്നത്. കുട്ടിയെ രക്ഷിക്കാൻ സ്ത്രീകൾ സഹായത്തിനായി നിലവിളിക്കുന്നത് കേട്ട് ഇദ്ദേഹം ഓടിയെത്തി തടാകത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ജലാശയത്തിൽ നീന്തി കുട്ടിയുടെ അടുത്തെത്തി കോരിയെടുത്തു കരയിലേക്ക് എത്തിക്കുകയായിരുന്നു.

പെൺകുട്ടിക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി. ബാലികയുടെ ജീവൻ രക്ഷിക്കുന്നതിനിടെ അൽ-മാരിക്ക് പരിക്കേറ്റു. എന്നാൽ മരണത്തിൽനിന്ന് ഒരു ആത്മാവിനെ രക്ഷിച്ചതാണ് പ്രധാനമെന്നും അതിനിടയിൽ തനിക്ക് പരിക്കേറ്റത് ഒരു പ്രശ്നമല്ലെന്നും മനുഷ്യത്വപരമായ കടമയാണ് താൻ നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More - മസാജ് സെന്ററില്‍ പെണ്‍വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; 16 പ്രവാസികളെ നാടുകടത്തും

കുവൈത്തില്‍ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വഫ്ര മേഖലയിലെ ഒരു ഫാമിൽ ജോലി ചെയ്തുകൊണ്ടിരുന്ന ബസ് ഡ്രൈവർ 11 കെ.വി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. വഫ്ര കാർഷിക മേഖലയായ റോഡ് 400 ലെ 11 കെ.വി ഓവർഹെഡ് ലൈനിലാണ് അപകടം ഉണ്ടായത്. പാകിസ്ഥാൻകാരനായ പ്രവാസിയാണ് മരിച്ചത്. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ കുവൈത്തി വൈദ്യുതി മന്ത്രാലയം മരണപ്പെട്ടയാൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് പ്രസ്താവനയിൽ അറിയിച്ചു. എമർജൻസി സംഘങ്ങളുടെ നേതൃത്വത്തില്‍ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More -  പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios