കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി
കോഴിക്കോട് കൊടുവള്ളി സ്വദേശിയെയാണ് കൊലപ്പെടുത്തിയത്.
റിയാദ്: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. തൃശൂർ സ്വദേശി നാലു സൗദി പൗരൻമാർക്കൊപ്പം ചേർന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തുകയായിരുന്നു.
Read Also - പലരെയും മാറിമാറി വിളിച്ചു, വീട് അവിടെ ഇല്ലെന്ന് മാത്രം അറിഞ്ഞു; കുടുംബം ഒന്നാകെ ഒലിച്ചുപോയി, മരവിച്ച് ജിഷ്ണു
ഹൈവേ കൊള്ളയാണ് സംഘം നടത്തിയത്. കൊടുവള്ളി സ്വദേശി സമീർ വേളാട്ടുകുഴി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരൻമാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവർക്ക് വധശിക്ഷ നടപ്പാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..