ദുബൈയില്‍ അറസ്റ്റ് നടപടികളുടെ വീഡിയോ പങ്കുവെച്ച അഞ്ചുപേര്‍ക്ക് തടവുശിക്ഷ, നാടുകടത്തല്‍

ഹോട്ടലിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അവിടുത്തെ റിസപ്ഷനിസ്റ്റായ പ്രതി നൈജീരിയന്‍ സ്വദേശിയായ സ്ത്രീയ്ക്ക് കൈമാറിയെന്നാണ് കേസ്.

Five jailed in Dubai for sharing video of arrest operation

ദുബൈ: ദുബൈ പൊലീസിന്റെ അറസ്റ്റ് നടപടികളുടെ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അഞ്ചുപേര്‍ക്ക് ഒരു മാസത്തെ തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. പിടിയിലായ പ്രതികളില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്. 

ജൂണില്‍ നയിഫ് മേഖലയിലെ ഒരു ഹോട്ടലില്‍ നിന്ന് വേശ്യാവൃത്തിയിലേര്‍പ്പെട്ട ഒരു കൂട്ടം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അവിടുത്തെ റിസപ്ഷനിസ്റ്റായ പ്രതി നൈജീരിയന്‍ സ്വദേശിയായ സ്ത്രീയ്ക്ക് കൈമാറിയെന്നാണ് കേസ്. നൈജീരയക്കാരി ഈ ദൃശ്യങ്ങള്‍ തന്റെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകള്‍ക്ക് കൈമാറി. അവര്‍ ഇത് മറ്റുള്ളവര്‍ക്കും അയച്ചുകൊടുത്തു. തുടര്‍ന്ന് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വൈറലാകുകയും ചെയ്തിരുന്നു. 

റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തിയ പ്രവാസി അറസ്റ്റില്‍

വീഡിയോ വൈറലായത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വീഡിയോ കൈമാറിയതായി പാകിസ്ഥിന്‍ സ്വദേശിയും നൈജീരിയക്കാരിയും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

3.7 കിലോ കഞ്ചാവുമായി ദുബൈയില്‍ വിദേശി പിടിയില്‍

ദുബൈ: മൂന്നു കിലോയിലേറെ കഞ്ചാവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദേശി പിടിയില്‍. 3.7 കിലോഗ്രാം കഞ്ചാവാണ് ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ആഫ്രിക്കന്‍ സ്വദേശി പിടിയിലായി.

വാട്ടര്‍ ഫില്‍ട്ടറുകള്‍ക്കുള്ളിലും മയക്കുമരുന്ന്; കള്ളക്കടത്ത് ശ്രമം കസ്റ്റംസ് പരിശോധനയില്‍ വിഫലമായി

വാഹനത്തിന്റെ സിലിണ്ടര്‍ രൂപത്തിലുള്ള എഞ്ചിന്‍ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കഞ്ചാവ് കടത്തിയത്. പരിശോധനയില്‍ സ്‌പെയര്‍ പാര്‍ട്‌സിന് സാധാരണയിലധികം ഭാരം തോന്നി. ഇതോടെ അധികൃതര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് സ്‌പെയര്‍ പാര്‍ട്‌സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. നാര്‍കോട്ടിക്‌സ് ഡിറ്റക്റ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍  3.7 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പിടിയിലായ പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Latest Videos
Follow Us:
Download App:
  • android
  • ios