യുഎഇയില്‍ മരുഭൂമിയില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്
തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം സംബന്ധിച്ച് പൊലീസില്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ ട്രാഫിക് പട്രോളിങ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.
ദുബൈ: യുഎഇയില്‍ അല്‍ റുവയ്യയില്‍ മരുഭൂമിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധമായി വാഹനമോടിച്ചതും സ്റ്റണ്ടും കാരണമാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ 18നും 20നുമിടയില്‍ പ്രായമുള്ളവരാണ്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം സംബന്ധിച്ച് പൊലീസില്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ ട്രാഫിക് പട്രോളിങ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. 19കാരനായ എമിറാത്തി ഡ്രൈവറാണ് വാഹനമോടിച്ചത്. മരുഭൂമിയില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെട്ടെന്ന് വണ്ടി തിരിച്ചതാണ് അപകടത്തിന് കാരണമായത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. സാഹസികമായ ഡ്രൈവിങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാഫിക് പൊലീസ് ഡയറക്ടര്‍ ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
Read Also - യുഎഇയില്‍ വാഹനാപകടം; മൂന്ന് പേര് മരിച്ചു, ഒരാള്‍ക്ക് പരിക്ക്
സ്വദേശിവത്കരണം; സമയപരിധി ഈ മാസം അവസാനിക്കുമെന്ന് മുന്നറിയിപ്പ്
ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. അമ്പതിലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴില്‍ മേഖലയില്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ലക്ഷ്യം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്.
മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് നല്‍കിയത്. 2023ലെ വാര്‍ഷിക സ്വദേശിവത്കരണ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ 2024 ജനുവരി മുതല്‍ പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ ഇതുവരെ സാധിക്കാത്ത കമ്പനികള്‍ക്ക് നാഫിസ് പ്ലാറ്റ്ഫോം വഴി യോഗ്യരായ യുഎഇ പൗരന്മാരെ കണ്ടെത്താം.
ടാർഗറ്റ് മറികടക്കുന്നതിന് നിയമാനുസൃതമല്ലാത്ത മാർഗങ്ങൾ സ്വീകരിച്ചാൽ നടപടിയുണ്ടാകും. നിയമലംഘനത്തിന് 42,000 ദിർഹമാണ് പിഴ ചുമത്തുന്നത്. നിയമലംഘനം ആവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്നു മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും ചുമത്തും. 2026നകം സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശിവത്കരണം എന്നതാണ് സർക്കാറിന്റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം