ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

സം​ഭ​വ​സ്ഥ​ല​ത്ത്​ നി​ന്ന്​ ക​റു​ത്ത പു​ക ഉ​യ​ർ​ന്നിരുന്നു. ദു​ബൈ പൊ​ലീ​സും അ​ഗ്നി​ര​ക്ഷ സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.

fire breaks out in Al Quoz  dubai

ദു​ബൈ: ദുബൈയിലെ അ​ൽ​ഖൂസ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 2ൽ ​തീ​പി​ടി​ത്തം. പെ​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നു മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം ഉണ്ടായത്. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.

സം​ഭ​വ​സ്ഥ​ല​ത്ത്​ നി​ന്ന്​ ക​റു​ത്ത പു​ക ഉ​യ​ർ​ന്നിരുന്നു. ദു​ബൈ പൊ​ലീ​സും അ​ഗ്നി​ര​ക്ഷ സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Read Also -  ഫുട്ബോൾ കളിക്കാനെത്തിയ മലയാളി താരം സൗദി എയർപോർട്ടിൽ കസ്റ്റംസ് പിടിയിൽ

 ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക് 

മ​നാ​മ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ഹ​മ​ദ് ടൗ​ണി​ലെ റൗ​ണ്ട് എ​ബൗ​ട്ട് 6 ട​ണ​ലി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തിലാണ് അ​ഞ്ച് പേ​ർ​ക്ക് പ​രിക്കേ​റ്റത്.

ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ സ​ല്ലാ​ഖി​ലേ​ക്ക് പോ​യ കാ​ർ ഇ​രു​മ്പ് വേ​ലി​യി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രിച്ചതായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios