ദുബൈയില്‍ ഗോഡൗണിൽ തീപിടിത്തം

വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണമാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. 

fire breaks out in a warehouse in dubai

ദുബൈ: ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. ദുബൈയിലെ ദേരയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. 

ദേരയിലെ അബു ബക്കര്‍ അല്‍ സിദ്ദിഖ് മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9.30യോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണമാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. പ്രദേശത്താകെ കറുത്ത പുക ദൃശ്യമായിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ദുബൈ സിവിൽ ഡിഫൻസ് അധികൃതരുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല.

Read Also - വെറും 'പൂച്ച നടത്തം' അല്ല, അപൂർവ്വ സംഭവം; 1287 കിലോമീറ്റർ താണ്ടി റെയ്നെ എത്തി, 2 മാസത്തിനിപ്പുറം സ്നേഹസമാഗമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios