കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പരിശോധന; 20 നിയമലംഘനങ്ങൾ കണ്ടെത്തി

ഗവർണറേറ്റിലെ ഇൻസ്പെക്ടർമാർ അവരുടെ ഫീൽഡ് പരിശോധനകള്‍ തുടരുമെന്നും മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

(പ്രതീകാത്മക ചിത്രം) 

Farwaniya Municipality conducts inspection and found 20 violations

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 20 നിയമലംഘനങ്ങള്‍. മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിന്‍റെ പരിശോധനാ ക്യാമ്പയിനിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഫർവാനിയ പ്രദേശത്തെ റീട്ടെയില്‍ സ്റ്റോറുകളും മറ്റും  ലക്ഷ്യമിട്ടാണ് ഫീൽഡ് പരിശോധന നടത്തിയതെന്ന് ഫർവാനിയ ഗവർണറേറ്റിലെ മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പ് ഡയറക്ടർ തലാൽ അൽ അസ്മി  വിശദീകരിച്ചു. 

ഗവർണറേറ്റിലെ ഇൻസ്പെക്ടർമാർ അവരുടെ ഫീൽഡ് പരിശോധനകള്‍ തുടരുമെന്നും മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also - നാട്ടിലേക്കുള്ള യാത്രക്കിടയിൽ മാനസികാസ്വാസ്ഥ്യം; വിമാനത്താവളത്തിൽ കുടുങ്ങിയ യുപി സ്വദേശിക്ക് മലയാളികൾ തുണയായി

കുവൈത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് പ്രവാസികൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വഫ്ര ഫാംസ് റോഡിലും മഹ്ബൂല ഏരിയയിലെ ട്രാഫിക് ജംഗ്ഷനിലും ഉണ്ടായ അപകടങ്ങളില്‍ രണ്ട് അറബ് പ്രവാസികള്‍ മരിച്ചു. വഫ്ര ഫാംസ് റോഡിൽ വാഹനത്തിനകത്ത് ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. 

റെസ്ക്യൂ പോലീസ് പട്രോളിംഗ്, വഫ്ര പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ്, വഫ്ര ഫയർ സ്റ്റേഷൻ എന്നിവരെത്തിയെങ്കിലും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല. മഹ്ബൂല മേഖലയിൽ മോട്ടോർ സൈക്കിൾ മറിഞ്ഞാണ് അറബ് പൗരനായ ബൈക്ക് യാത്രികൻ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios