40,000 സൈനിക റാങ്കുകളും 230 സൈനിക യൂനിഫോമുകളും; റിയാദിൽ വ്യാജ മിലിട്ടറി യൂണിഫോം നിർമാണ കേന്ദ്രം കണ്ടെത്തി

ലൈസൻസില്ലാതെ സൈനിക വസ്ത്രങ്ങൾ തുന്നുന്ന അനധികൃത കേന്ദ്രം സമിതി പൂട്ടുകയും ചെയ്തു.

fake military uniform stitching center found in riyadh

റിയാദ്: ചട്ടങ്ങൾ ലംഘിച്ച് റിയാദിൽ സൈനിക വസ്ത്രനിർമാണം നടത്തിയ കേന്ദ്രം കണ്ടെത്തി. 40,000 സൈനിക റാങ്കുകളും ചിഹ്നങ്ങളും 230 സൈനിക യൂനിഫോമുകളും കണ്ടുകെട്ടി. സൈനിക വസ്ത്രങ്ങൾ വിൽക്കുന്നതിനും തുന്നുന്നതിനുമുള്ള നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഒരു കടയിൽ നിന്ന് സൈനിക വസ്ത്രങ്ങൾ വിൽക്കുന്നതും തുന്നുന്നതും നിരീക്ഷിക്കുന്നതിനുള്ള സൈനികവസ്ത്രങ്ങളും ചിഹ്നങ്ങളുമാണ് സുരക്ഷാസമിതി പിടിച്ചെടുത്തത്. ലൈസൻസില്ലാതെ സൈനിക വസ്ത്രങ്ങൾ തുന്നുന്ന അനധികൃത കേന്ദ്രം സമിതി പൂട്ടുകയും ചെയ്തു.

Read Also -  5,000 ദിര്‍ഹം ശമ്പളം, വിസയും താമസവും ടിക്കറ്റും മെഡിക്കൽ ഇന്‍ഷുറന്‍സും സൗജന്യം; യുഎഇയിൽ നിരവധി ഒഴിവുകൾ

സൈനിക യൂനിഫോം നിർമാണരംഗത്തെ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും നിരീക്ഷണത്തിനിടയിലാണിത്. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് എന്നിവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗാർഡ് മന്ത്രാലയം, റിയാദ് മേഖല പൊലീസ്, പാസ്‌പോർട്ട് ഒാഫീസ്, ഗവർണറേറ്റ്, റിയാദ് ലേബർ ഓഫീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios