ഒമാനില്‍ തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

ബുറേമി ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

expats arrested in oman for labour law violation

മസ്കറ്റ്: ഒമാനിലെ ബുറേമി ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തൊഴിൽ നിയമം ലംഘിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ് പിടിയിലായത്.

26 ഏഷ്യൻ പൗരന്മാരെയാണ് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചു  കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read Also -  10-ാം ക്ലാസ് പാസായവർക്ക് യുഎഇയിലെ പ്രമുഖ കമ്പനിയിൽ അവസരം; പ്രായപരിധി 40 വയസ്സ്, വാക് ഇൻ ഇന്‍റര്‍വ്യൂ ഇന്ന്

ഉയർന്ന ശമ്പളമുള്ള വ്യക്തികൾക്ക് ആദായ നികുതി ഈടാക്കാൻ ഒമാൻ

മസ്കത്ത്: ഒമാനിൽ 2500 റിയാലിന് (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) മുകളിൽ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ആദായനികുതി ബാധകമാക്കുമെന്ന് അല്‍ ശൂറാ കൗണ്‍സിലിലെ എക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ അഹമ്മദ് അൽ ഷർഖി പറഞ്ഞു. 

മജ്‌ലിസ് ശൂറയുടെ വാർഷിക മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതി ഈടാക്കുന്നതിനുള്ള അവസാന നിയമനിർമ്മാണ ഘട്ടത്തിലാണ് രാജ്യം. ജൂൺ അവസാനത്തോടെ ശൂറ കൗൺസിൽ വ്യക്തിഗത ആദായനികുതി നിയമത്തിന്‍റെ കരട് കൗൺസിൽ ഓഫ് സ്റ്റേറ്റിന് സമർപ്പിച്ചു. അന്തിമ തീരുമാനത്തിന് അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ തീരുമാനം നടപ്പിലായാല്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍ മാറും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios