ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇ - വിസിറ്റ് വിസ ലഭിച്ചു തുടങ്ങി; അപേക്ഷിച്ച് മണിക്കൂറുകള്‍ക്കകം വിസ

ഫോട്ടോ പതിച്ച ഓൺലൈൻ വിസ ഇ-മെയിൽ വഴിയാണ് ലഭിക്കുന്നത്. 90 ദിവസം സൗദിയിൽ തങ്ങാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസയാണ് സൗദി ഡിജിറ്റൽ എംബസി നൽകുന്നത്.

Expatriates of gulf countries get e visit visa to saudi arabia

റിയാദ്: മറ്റ്‌ ഗൾഫ് രാജ്യങ്ങളിൽ താമസ രേഖയുള്ളവർക്ക് സൗദി സന്ദർശിക്കാൻ ഓൺലൈൻ വിസ നൽകുമെന്ന സൗദി ടൂറിസം മന്ത്രാലയത്തിന്റെ പ്രഖ്യാപനം നടപ്പായി. ആവശ്യപ്പെട്ട രേഖകൾ സഹിതം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവർക്ക് മണിക്കൂറുകൾക്കകം വിസ ലഭിച്ചു. 

ഫോട്ടോ പതിച്ച ഓൺലൈൻ വിസ ഇ-മെയിൽ വഴിയാണ് ലഭിക്കുന്നത്. 90 ദിവസം സൗദിയിൽ തങ്ങാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസയാണ് സൗദി ഡിജിറ്റൽ എംബസി നൽകുന്നത്. തൊഴിലുടമയുടെ അനുമതിപത്രമോ ബാങ്ക് സ്റ്റേറ്റ്മെന്റോ ആവശ്യമില്ലാത്തതിനാൽ അതിവേഗം കാര്യങ്ങൾ സാധ്യമാകുന്നുണ്ടെന്ന് അപേക്ഷകർ പറഞ്ഞു.

സൗദി സന്ദർശന വിസാ നിയമത്തിലെ പുതിയമാറ്റം രാജ്യത്തെ വാണിജ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും കുടുംബമായും അല്ലാതെയും ഇനി മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വൻ തോതിൽ ആളുകളെത്തും. അവധിക്കാലത്ത് സൗഹൃദ സന്ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. 

Read also: ഒമാനിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു; രണ്ട് സര്‍വീസുകള്‍ റദ്ദാക്കി

ബിസിനസിനുള്ള സാധ്യതാപഠനം നടത്തുന്നതിനും പങ്കാളികളെ കണ്ടെത്തുന്നതിനും അവരുമായി സംവദിക്കാനും സൗദിയിലേക്ക് എത്തുക നേരത്തെ ശ്രമകരമായിരുന്നു. ബിസിനസ് ക്ഷണക്കത്തും പിന്നീട് അതത് രാജ്യത്ത് കോൺസുലേറ്റിൽനിന്ന് വിസ പതിക്കലും ഉൾപ്പടെ നൂലാമാലകൾ ഏറെയായിരുന്നു. പുതിയ ഓൺലൈൻ വിസ യാഥാർഥ്യമായതോടെ സംരംഭകർക്ക് എത്രയും വേഗം സൗദിയിലെത്താനും പ്രാഥമിക നടപടികൾ ആരംഭിക്കാനുമാകും.

വിദഗ്ധർക്ക് തൊഴിൽ സാധ്യതകൾ ഏറെയുള്ള സൗദി അറേബ്യയിൽ അയൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തൊഴില്‍ അന്വേഷിച്ചെത്താനും ഫിസിക്കൽ ഇന്റർവ്യൂവിന് ഹാജരാകാനും ഈ വിസ ഉപയോഗപ്പെടുത്താനാവും.

Read also: യുഎഇയില്‍ വീട്ടുജോലിക്കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രവാസിക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios