ഒപ്പം ജീവിക്കാൻ കൊതി, പക്ഷേ കാത്തിരുന്നത്..; ഭാര്യയും മക്കളുമെത്തി ദിവസങ്ങൾക്കകം തീരാവേദന, നൊമ്പരമായി കുറിപ്പ്

ഭാര്യയും കുട്ടികളെയും യുഎഇയിലേക്ക് കൊണ്ടുവന്ന് ഏതാനും ദിവസങ്ങള്‍ക്കകം അവരുടെ മുമ്പില്‍ കുഴഞ്ഞുവീണാണ് യുവാവ് മരിച്ചത്. ഉടന്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

expatriate man died just days after bringing wife and children to uae

ദുബൈ: ഒരുമിച്ച് ജീവിക്കാനായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഭാര്യയെയും മക്കളെയും പ്രവാസ ലോകത്തേക്ക് കൊണ്ടുവന്ന് ദിവസങ്ങള്‍ക്കകം പ്രവാസി യുവാവ് മരിച്ചു. യുഎഇയില്‍ മരണപ്പെട്ട പ്രവാസി യുവാവിന്‍റെ വിയോഗം മനസ്സിനെ നൊമ്പരപ്പെടുത്തിയതായി പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഭാര്യയും കുട്ടികളെയും യുഎഇയിലേക്ക് കൊണ്ടുവന്ന് ഏതാനും ദിവസങ്ങള്‍ക്കകം അവരുടെ മുമ്പില്‍ കുഴഞ്ഞുവീണാണ് യുവാവ് മരിച്ചത്. ഉടന്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Read Also - പ്രവാസികളേ സൂക്ഷിക്കുക, അശ്രദ്ധ നിങ്ങളെ ജയിലിലാക്കും, ഇറച്ചി പൊതി കഞ്ചാവായി; അച്ചാറും നെയ്യും 'പ്രശ്നക്കാര്‍'

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി വളരെ കഷ്ടപ്പെട്ട് ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു. സന്തോഷത്തിന്റെ നിമിഷങ്ങൾ കടന്ന് പോകവേ ദുഖത്തിന്റെ ദിനം വന്നെത്തി. ഭാരയും കുട്ടികളും പ്രവാസ ലോകത്തെത്തി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും മരണത്തിന്റെ മാലാഖ പടി കടന്നെത്തി. തന്റെ ജീവിതോപാധി തേടി ഇറങ്ങാനിരുന്ന കുടുംബനാഥനെ തേടി മരണത്തിന്റെ മാലാഖയെത്തി. ഭാര്യയും കുട്ടികളുടേയും മുന്നിൽ അദ്ദേഹം കുഴഞ്ഞു വീന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ കുടുംബത്തിൽ സന്തോഷത്തിന്റെ രണ്ടു ദിനങ്ങൾക്കപ്പുറം കാര്യങ്ങൾ മാറി മറഞ്ഞു. വല്ലാത്ത സങ്കടകരമായ അവസ്ഥ. അലംഘനീയമായ വിധി വന്നെത്തിയാൽ പോവുകയല്ലാതെ എന്ത് ചെയ്യും..... മരണത്തിന്റെ മാലാഖ വന്നെത്തിയാൽ കുടുംബത്തിന്റെ ഗതി തന്നെ മാറിപ്പോവുകയാണ്. 

നമ്മിൽ നിന്നും വിട പറഞ്ഞു പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ.... അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ......

expatriate man died just days after bringing wife and children to uae

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios