11 വര്‍ഷമായി അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പരിശോധനയില്‍ പിടികൂടി

അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. 

Expat woman who was illegally staying for 11 years arrested in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ 11 വര്‍ഷമായി അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പരിശോധനയില്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.

അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. നേരത്തെ ജോലി ചെയ്‍തിരുന്ന സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഇവര്‍ അന്ന് ഒളിച്ചോടുകയായിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ക്കെതിരെ കേസും നിലവിലുണ്ടായിരുന്നു. അബൂഹാലിഫയില്‍ നടത്തിയ പരിശോധനയില്‍ 16 പ്രവാസി വനിതകളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു. ഇവിടെ മസാജ് സേവനം നല്‍കിയിരുന്ന ഒരു ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധികൃതര്‍ റെയ്‍ഡ് നടത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. രാജ്യത്തെ തൊഴില്‍ നിയമലംഘനങ്ങള്‍ ഇല്ലാതാക്കാനും പൊതുമര്യാദകള്‍ ലംഘിക്കപ്പെടുന്നത് തടയാനും സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമാണ് ഈ പരിശോധനകളെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പിടിയിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൈക്കൂലി വാങ്ങിയ കേസില്‍ ഏഴ് ജഡ്‍ജിമാര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
കുവൈത്ത് സിറ്റി: അഴിമതി കേസില്‍ കുവൈത്തിലെ ഏഴ് ജഡ്‍ജിമാര്‍ക്ക് ജയില്‍ ശിക്ഷ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ദറാമിയുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കോടതി ബെഞ്ചാണ് ജഡ്ജിമാര്‍ക്കെതിരായ കേസുകളില്‍ ശിക്ഷ വിധിച്ചത്. ഏഴ് വര്‍ഷം മുതല്‍ 15 വര്‍ഷം വരെയാണ് ജഡ്‍ജിമാര്‍ക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ജയില്‍ ശിക്ഷ ലഭിച്ചത്.

Read also: മസാജ് സെന്ററില്‍ പെണ്‍വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; 16 പ്രവാസികളെ നാടുകടത്തും

ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സമ്മാനങ്ങളെന്ന തരത്തില്‍ അനധികൃതമായി ഇവര്‍ സമ്പാദിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവില്‍ പറയുന്നു. അതേസമയം കേസില്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന ഒരു ജഡ്ജിയെ കുറ്റവിമുക്തനാക്കുകയും ചെയ്‍തു. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചിലര്‍ക്കും സമാനമായ കേസില്‍ വിവിധ കാലയളവുകളിലേക്ക് ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഒരു വ്യവസായിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവിലുണ്ട്. എന്നാല്‍ പ്രതികളായിരുന്ന ചിലരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. 

Read also:  ബിരുദ യോഗ്യതയില്ലാത്ത പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നുവെന്ന് കണക്കുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios