നാട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

തന്റെ നാട്ടുകാരനായ മറ്റൊരാള്‍ തന്നുവിട്ട സാധനങ്ങളായിരുന്നു ഇവയെന്ന് പിടിയിലായ യുവാവ് വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. 

Expat who caught at airport while returning from home jailed for 10 years and fined AED 50000 for smuggling drugs

ദുബൈ: നാട്ടില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങി വരവെ മയക്കുമരുന്ന് കൈവശം വെച്ചതിന് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയും. നാട്ടില്‍ നിന്ന് കൊണ്ടുവന്ന ബാഗ് വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി വിധിയിലുണ്ട്.

അതേസമയം തന്റെ നാട്ടുകാരനായ മറ്റൊരാള്‍ തന്നുവിട്ട സാധനങ്ങളായിരുന്നു ഇവയെന്ന് പിടിയിലായ യുവാവ് വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. ഒരു യാത്രക്കാരന്റെ ബാഗിന്റെ അസ്വഭാവികത ശ്രദ്ധയില്‍പെട്ട ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇയാളെ വിശദ പരിശോധനയ്‍ക്ക് വേണ്ടി വിമാനത്താവളത്തിലെ ഇന്‍സ്‍പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയായിരുന്നു. മറ്റൊരാള്‍ക്ക് വേണ്ടി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് കേസ് കോടതിയിലെത്തുന്നതും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചതും.

Read also: പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

വിസിറ്റ് വിസ പുതുക്കാനായി ജോര്‍ദാനില്‍ പോയ പ്രവാസി വനിത മടക്കയാത്രയ്ക്കിടെ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ സന്ദര്‍ശക വിസ പുതുക്കുന്നതിന് ജോര്‍ദാനില്‍ പോയി മടങ്ങി വരുന്നതിനിടെ പ്രവാസി വനിത മരിച്ചു. ജിദ്ദ ശറഫിയയില്‍ നിന്ന് ബസ് മാര്‍ഗം അയല്‍ രാജ്യമായ ജോര്‍ദാനില്‍ പോയി മടങ്ങുകയായിരുന്ന 44 വയസുകരിയായ ബംഗ്ലാദേശി സ്വദേശിനിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവും മകനും ഒപ്പമുണ്ടായിരുന്നു.

തബൂക്ക് ഹക്കല്‍ വഴിയാണ് ഇവര്‍ ജോര്‍ദാനിലെത്തിയത്. തുടര്‍ന്ന് വിസ പുതുക്കിയ ശേഷം സൗദി അറേബ്യയിലേക്ക് മടങ്ങി വരികയായിരുന്നു. ഇതിനിടെയാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായത്. തുടര്‍ന്ന് റെഡ് ക്രസന്റ് ആംബുലന്‍സില്‍ ഇവരെ അല്‍ ബദ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അല്‍ ബദ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read also: സൗദി അറേബ്യയില്‍ കാണാതായ വ്യവസായിയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം

Latest Videos
Follow Us:
Download App:
  • android
  • ios