പൊതുസ്ഥലത്ത് ആളുകളെ സംഘടിപ്പിച്ച് ചൂതാട്ടം; പ്രവാസിക്ക് ജയില്‍ ശിക്ഷയും വന്‍തുക പിഴയും
രാത്രി സമയത്ത് ആളുകളില്‍ നിന്ന് പണം ശേഖരിച്ച് ചൂതാട്ടം നടത്തിയിരുന്ന പ്രവാസിയാണ് പിടിയിലായത്. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
ദുബൈ: ദുബൈയില്‍ പൊതുനിരത്തിന് സമീപം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചൂതാട്ടം നടത്തിയ പ്രവാസിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പൊതുസ്ഥലത്ത് ആളുകളെ കൂട്ടിയ ശേഷമായിരുന്നു ചൂതാട്ടം നടത്തിയത്.
രാത്രി സമയത്ത് ആളുകളില്‍ നിന്ന് പണം ശേഖരിച്ച് ചൂതാട്ടം നടത്തിയിരുന്ന പ്രവാസിയാണ് പിടിയിലായത്. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. ആളുകള്‍ക്കിടയില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കളിയില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 10 ദിര്‍ഹം നല്‍കി. ഏതാനും പേരില്‍ നിന്ന് പണം വാങ്ങിക്കഴിഞ്ഞ് ഗെയിം തുടങ്ങിയപ്പോഴാണ് ചൂതാട്ടമാണെന്ന് വ്യക്തമായതും പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ അറസ്റ്റ് ചെയ്‍തതും.
പൊതുസ്ഥലത്ത് വെളിച്ചത്തിനായി കരുതിയിരുന്ന ഒരു ഇലക്ട്രിക് ലാംപ് ഉള്‍പ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുത്തു. ആളുകളില്‍ നിന്ന് ശേഖരിച്ച പണവും പിടിച്ചെടുത്തു. സ്വന്തംനിലയ്ക്കാണ് ഇത്തരമൊരു പരിപാടി നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പൊതുസ്ഥലം പ്രതി ചൂതാട്ട കേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്ന് കേസ് രേഖകള്‍ പറയുന്നു. വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു.
Read also: യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്കും അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു