പ്രവാസി മലയാളി ദുബൈയിൽ മരിച്ചു, മരണ കാരണം ഹൃദയാഘാതം; ഖബറടക്കം ദുബൈയിൽ നടക്കും

ദേര സ്പെയര്‍ പാര്‍ട്‌സ് മാര്‍ക്കറ്റിൽ പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സിൽ ജോലി ചെയ്ത് വരികയായിരുന്നു

Expat malayali from Kasaragod dies in Dubai of Heart attack

കാസര്‍കോട്: പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കാസര്‍കോട് തളങ്കര സ്വദേശി ഫര്‍ഷിനാണ് മരിച്ചത്. 31 വയസായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. അവിവാഹിതനായിരുന്നു. ദേര സ്പെയര്‍ പാര്‍ട്‌സ് മാര്‍ക്കറ്റിൽ പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സിൽ ജോലി ചെയ്ത് വരികയായിരുന്നു. ഫര്‍ഷിൻ്റെ പിതാവ് മൻസൂര്‍ തളങ്കര, മാതാവ് ജുബൈരിയ പാറപ്പള്ളി എന്നിവരും സഹോദരങ്ങളായ ഫൈസാൻ, മാസിൻ എന്നിവരും ദുബൈയിലാണ് താമസം. മൃതദേഹവുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ദുബൈയിൽ തന്നെ ഖബറടക്കം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാം. കെഎംസിസി കാസര്‍കോട് ജില്ല ഡിസീസ് കെയര്‍ യൂണിറ്റിൻ്റെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ നടക്കുന്നത്. ഫര്‍ഷിൻ്റെ മരണത്തിൽ ദുബൈയിലെ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി, ദുബൈയിലെ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അനുശോചിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios