ലീവ് എടുക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷയും നാടുകടത്തലും
കസ്റ്റഡിയിലായിരുന്നെങ്കിലും ഇയാള്‍ കോടതിയിലെ വിചാരണ നടപടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തനിക്ക് താത്പര്യമില്ലെന്നായിരുന്നു ഇയാളുടെ നിലപാട്.
മനാമ: ബഹ്റൈനില്‍ മെഡിക്കല്‍ ലീവ് എടുക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ഇയാള്‍ ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുണ്ടാക്കി സമര്‍പ്പിച്ചുവെന്നാണ് കേസ്. വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ഇയാള്‍ നേരത്തെയും ശിക്ഷിക്കപ്പെട്ടിരുന്നു.
28 വയസുകാരനായ പ്രവാസിയെ ശിക്ഷ അനുഭവിച്ച ശേഷം ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കസ്റ്റഡിയിലായിരുന്നെങ്കിലും ഇയാള്‍ കോടതിയിലെ വിചാരണ നടപടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തനിക്ക് താത്പര്യമില്ലെന്നായിരുന്നു ഇയാളുടെ നിലപാട്.
2019 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇയാള്‍ വ്യാജ രേഖകള്‍ നിര്‍മിച്ച്, ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ ഹാജരാക്കിയത്. പ്രതിക്കെതിരെ നിരവധി സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒരു അഭിഭാഷകനും പ്രതി ജോലി ചെയ്‍തിരുന്ന കമ്പനിയിലെ ഹ്യൂമണ്‍ റിസോഴ്‍സസ് വിഭാഗത്തില്‍ ജോലി ചെയ്‍തിരുന്ന ജീവനക്കാരനും ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ഡോക്ടറുമെല്ലാം പ്രതിക്കെതിരായ സാക്ഷികളായി കോടതിയില്‍ ഹാജരായി.
Read also: ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം, രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഓണ്‍ലൈനായി വിസ്‍ക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാരെയും യൂറോപ്യന്‍ പൗരന്മാരെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ഫാമിലി വിസകള്‍ അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമാവുകയില്ല. വിസ അനുവദിക്കുന്നതിന് പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയായ ശേഷം അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read also: അനാശാസ്യ പ്രവര്‍ത്തനം, നിയമലംഘനങ്ങള്‍; കുവൈത്തില്‍ പിടിയിലായത് 80 പ്രവാസികള്‍