മൂന്നു ലക്ഷം ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കല്‍; വിദേശി അറസ്റ്റില്‍

പ്രതിയുടെ ബാഗില്‍ ഈന്തപ്പഴ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. 5000 റിയാലും 297,000 ഡോളറുമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്.

expat in saudi arrested for  money laundering

റിയാദ്: മൂന്നു ലക്ഷത്തോളം ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച ആഫ്രിക്കന്‍ സ്വദേശി സൗദിയില്‍ പിടിയില്‍. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളം വഴി പണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഇയാള്‍ക്ക് ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

പ്രതിയുടെ ബാഗില്‍ ഈന്തപ്പഴ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. 5000 റിയാലും 297,000 ഡോളറുമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തിയ ശ്രമമാണിതെന്ന് തെളിഞ്ഞതായും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം പ്രതിയെ നാടുകടത്തും. രാജ്യത്ത് നിന്ന് വിമാനത്താവളം. തുറമുഖം എന്നിവ വഴി പുറത്തുപോകുന്നവരുടെ കൈവശം 60,000 റിയാലോ തത്തുല്യമായ മറ്റ് കറന്‍സികളോ സാധനങ്ങളോ ഉണ്ടെങ്കില്‍ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ കാണിക്കണം. 

നിയമലംഘനം; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 14,837 വിദേശികള്‍

റീ-എന്‍ട്രി വിസയില്‍ പുറത്തുപോയി തിരിച്ച് വരാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് പ്രവേശന വിലക്ക്

റിയാദ്: സൗദിയില്‍ നിന്ന് റീ-എന്‍ട്രി വിസയില്‍ പുറത്തുപോയ ശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്ക് മൂന്നുവര്‍ഷ പ്രവേശന വിലക്കുണ്ടെന്നും അത് കണക്ക്കൂട്ടുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമായിരിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). റീ-എന്‍ട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക്.

നിയമലംഘനം; സൗദിയില്‍ അഞ്ച് വര്‍ഷത്തിനിടെ പിടിയിലായത് 60 ലക്ഷത്തിലേറെ വിദേശികള്‍

മൂന്നുവര്‍ഷം കഴിയാതെ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയിലേക്ക് വരാനാവില്ല. എന്നാല്‍ പഴയ അതേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യാന്‍ പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ മൂന്നു വര്‍ഷ വിലക്ക് ബാധകമല്ല. തൊഴിലാളിയെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടിലെ ജവാസത്തിലെത്തണമെന്ന് മാത്രം.

Latest Videos
Follow Us:
Download App:
  • android
  • ios