ബഹ്റൈനില്‍ വാഹനാപകടത്തിൽ പ്രവാസി മരിച്ചു
കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മനാമ: ബഹ്റൈനിലെ റിഫക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. ഏഷ്യന്‍ രാജ്യക്കാരനാണ് മരിച്ചത്. റിഫയിലേക്കുള്ള ശൈഖ് ജാബിര്‍ അല്‍സബാ ഹൈവേയിലാണ് അപകടമുണ്ടായത്.
കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 50കാരനായ കാല്‍നടയാത്രികനാണ് മരിച്ചത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also - പത്താം ക്ലാസ് പാസായവർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം