റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു
അല്‍ ഫത്തേഹ് ഹൈവേയില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലുള്ളത്.
മനാമ: ബഹ്റൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു. അല്‍ ഫത്തേഹ് ഹൈവിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. 29 വയസുള്ള ഏഷ്യക്കാരനാണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു.
അല്‍ ഫത്തേഹ് ഹൈവേയില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലുള്ളത്. മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് അധികൃതര്‍ മറ്റ് നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ, പുലാമന്തോൾ, ചെമ്മലശ്ശേരി സ്വദേശി ജാഫർ കൊണ്ടത്തൊടി (43) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ മരിച്ചത്. പിതാവ്: പരേതനായ വീരാൻ, മാതാവ്: ഫാത്തിമ, ഭാര്യ: ആസിയ, മക്കൾ: ഷംന, ജാസിറ, ജാബിർ.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഷെബീർ കളത്തിൽ, ജാഫർ ഹുദവി, സക്കിർ താഴെക്കോട്, പെരിന്തൽമണ്ണ മണ്ഡലം ഭാരവാഹികളായ മജീദ് മണ്ണാർമല, കമറു പെരിന്തൽമണ്ണ എന്നിവർ രംഗത്തുണ്ട്.
Read also: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി
താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ മദീനയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനൂർ ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലി കുട്ടി (47) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് താമസസ്ഥലമായ മദീനയിലെ ഫൈസലിയയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ആറുമാസം മുമ്പാണ് ആലി കുട്ടി നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. കഴിഞ്ഞ 12 വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്. മാതാവ് - നഫീസ, ഭാര്യ - നസീറ, സഹോദരങ്ങൾ - കുഞ്ഞുമോൻ, ലത്തീഫ്, ബഷീർ.