കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; പ്രവാസി മരിച്ചു
അപകടത്തില്‍ 14 പ്രവാസികൾക്കും ഒരു കുവൈത്തി പൗരനും പരിക്കേറ്റിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. 51 കാരനായ സിറിയക്കാരനാണ് മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിക്കുകയും അവയില്‍ ഒരു വാഹനം സുലൈബിയക്ക് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ മറിയുകയും ചെയ്താണ് അപകടം ഉണ്ടായത്.
അപകടത്തില്‍ 14 പ്രവാസികൾക്കും ഒരു കുവൈത്തി പൗരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Read Also - വമ്പൻ റിക്രൂട്ട്മെന്‍റ്, ആയിരം തൊഴിലവസരങ്ങള്‍; ഇന്ത്യയിലടക്കം ഓപ്പണ്‍ ഡേ, അറിയിപ്പുമായി ഇത്തിഹാദ് എയർവേയ്സ്
സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് വിദ്യാർഥികൾ ഉൾപ്പടെ അഞ്ചു മരണം
റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ പ്രവിശ്യയായ അസീറിലെ മഹായിലില്‍ പിക്കപ്പും വാട്ടര്‍ ടാങ്കറും കൂട്ടിയിടിച്ച് പിക്കപ്പ് യാത്രക്കാരായ രണ്ടു വിദ്യാര്‍ഥികളും മൂന്നു വിദേശികളും മരണപ്പെട്ടു. മരിച്ച വിദ്യാര്‍ഥികള്‍ സഹോദരങ്ങളാണ്.
ഇക്കൂട്ടത്തില്‍ ഒരാള്‍ ഇന്റര്‍മീഡിയറ്റ് രണ്ടാം ക്ലാസിലും രണ്ടാമന്‍ ഇന്റര്‍മീഡിയറ്റ് മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അപകടത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. അസീര്‍ പ്രവിശ്യയിലെ തന്നെ രിജാല്‍ അല്‍മഇലുണ്ടായ മറ്റൊരു അപകടത്തില്‍ അധ്യാപകന്‍ മരണപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം