കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി.

expat committed suicide in kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജലീബ് അല്‍ ഷുയൂഖ് ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്‍റിലാണ് പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഏകദേശം 33 വയസ്സ് പ്രായമുള്ള യുവാവാണ് മരിച്ചത്. വിവരം അറിഞ്ഞ ഉടന്‍ ബന്ധപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Read Also - മലമുകളില്‍ വെച്ച് യുവാവിന് ഹൃദയാഘാതം; ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി, വീഡിയോ

കുവൈത്തിൽ വാഹനാപകടം; 6 പേർ സംഭവസ്ഥലത്ത് മരിച്ചു, 2 മലയാളികൾക്കും പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. പരിക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി വിവരം. ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ച അപകടം കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് ഉണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 

ഇവരില്‍ ആറു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർ ചികിത്സയിലാണ്. ഇതിൽ രണ്ടു പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. പിറകിൽ മറ്റൊരു വാഹനം ഇടിച്ച​തിനെ തുടർന്ന് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios