പ്രവാസി കലാകാരന്മാരുടെ ഹ്രസ്വചിത്രം 'വെല്‍ഡിങ്' റിലീസിന് ഒരുങ്ങുന്നു
നവംബര്‍ 26 വെള്ളിയാഴ്ച മസ്‌കറ്റ് വാദികബീറിലെ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഹ്രസ്വചിത്രം 'വെല്‍ഡിങ്' ലോഞ്ച് ചെയ്യും. ചലച്ചിത്ര നടി സീമ ജി നായരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
മസ്‌കറ്റ് :മസ്‌കറ്റിലെ(Muscat) പ്രവാസി കലാകാരന്മാര്‍ ഒരുക്കുന്ന ഹ്രസ്വചിത്രം(short film) 'വെല്‍ഡിങ്' റിലീസിന് തയ്യാറാകുന്നു. വര്‍ത്തമാനകാലത്ത് സാമൂഹിക വിപത്തായി മാറിയ സ്ത്രീധനവും സ്ത്രീധനത്തെ ചൊല്ലിയുള്ള ആത്മഹത്യകളും അതിലൂടെ ഒരു സമൂഹം അഭിമുഖീകരിക്കുന്നതുമായ വിഷയങ്ങളുമാണ് 'വെല്‍ഡിങ്' എന്ന ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം.
നവംബര്‍ 26 വെള്ളിയാഴ്ച മസ്‌കറ്റ് വാദികബീറിലെ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഹ്രസ്വചിത്രം 'വെല്‍ഡിങ്' ലോഞ്ച് ചെയ്യും. ചലച്ചിത്ര നടി സീമ ജി നായരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഡി.ജെ സിനിമാസിന്റെ ബാനറില്‍ 'ജിജിന്‍ ജിത്' സംവിധാനം ചെയ്യുന്ന രണ്ടാമത് ഹ്രസ്വ ചിത്രമാണ് 'വെല്‍ഡിങ്'.ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ നിര്‍വഹിച്ചിരിക്കുന്നതും ജിജിന്‍ ജിത് തന്നെ ആണ്. സ്‌കറ്റില്‍ പ്രവാസ ജീവിതം നയിച്ച് വരുന്ന സോമ സുന്ദരം, മധുമതി നന്ദ കിഷോര്‍, അനുരാജ് രാജന്‍, സ്വാതി വിഷ്ണു, ശ്രീദേവി ശിവറാം, ധന്യ മനോജ്, ജയപ്രകാശ് എന്നി കലാകാരന്മാരാണ് ഇതില്‍ അഭിനയിക്കുന്നത്.
വിഷ്ണു ഗോപാല്‍ ക്യാമറയും ഹരി കാവില്‍ കല സംവിധാനവും വിര്‍വഹിച്ചിരിക്കുന്നു. ചിത്രീകരണത്തിന്റെ അവസാനഘട്ടങ്ങള്‍ മസ്‌കറ്റില്‍ പുരോഗമിച്ചു വരുന്നു. കിങ്ങിണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിജു കിങ്ങിണിയും, ഭാവലയയും ചേര്‍ന്നാണ് ചിത്രം നിര്‍വഹിച്ചിരിക്കുന്നത്.