പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷം; പുതിയ സര്‍വീസ്, ആഴ്ചയില്‍ നാല് നോണ്‍ സ്റ്റോപ്പ് സര്‍വീസുകളുമായി ഇത്തിഹാദ്
ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണ് നടത്തുക.
അബുദാബി: ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് ഇത്തിഹാദിന്‍റെ പുതിയ സര്‍വീസ്. ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണ് നടത്തുക.
ഇത്തിഹാദ് എയർവേയ്‌സിന്റെ സിഇഒ അൻറൊണോള്‍ഡോ നെവ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രധാന സാംസ്കാരിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിലും സമീപത്തുമുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും അവർക്ക് അബുദാബിയിലേക്കും ദുബായിലേക്കും സൗകര്യപ്രദമായ പ്രവേശനം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തിഹാദ് എയര്‍വേയ്സിനെ സ്വാഗതം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
Read Also - കുറഞ്ഞ ശമ്പളം 4110 റിയാൽ, വിസയും താമസവും ടിക്കറ്റും സൗജന്യം; ഇപ്പോൾ അപേക്ഷിക്കാം, സൗദിയില്‍ വന്‍ തൊഴിലവസരം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം