സന്തോഷവാര്‍ത്ത; തിരുവനന്തപുരത്ത് നിന്ന് പുതിയ അന്താരാഷ്ട്ര വിമാന സര്‍വീസ്; ആഴ്ചയിൽ 5 ദിവസം സര്‍വീസ്
അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. ഇത്തിഹാദ് എയർവേയ്സിന്‍റെ തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 ന് ആരംഭിക്കും.
തുടക്കത്തിൽ ആഴ്ചയിൽ 5 ദിവസമായിരിക്കും സർവീസ്.
അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. തിരുവനന്തപുരം-അബുദാബി സെക്ടറിൽ ഇതിഹാദിന്റെ രണ്ടാമത്തെ സർവീസ് ആണിത്. നിലവിലുള്ള സർവീസിന്റെ സമയത്തിൽ 15 മുതൽ മാറ്റമുണ്ട്. രാവിലെ 3:10നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 264/265) 4.10ന് അബുദാബിയിലേക്ക് പോകും.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ കണക്റ്റിവിറ്റി ലഭ്യമാകും.
എയർഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു
കൊച്ചി: ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് കൊച്ചിയിൽ നിന്ന് ദില്ലിയിലേക്ക്
പുറപ്പെടേണ്ടിയിരുന്ന എ.ഐ. 419 വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്. ഇതോടെയാണ് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്.
ഉച്ചയ്ക്ക് 12.25-ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാനം തകരാറിലായതിനാൽ ദില്ലിക്ക് പോകേണ്ടിയിരുന്ന വിമാനം പകരം ലണ്ടനിലേയ്ക്ക് സർവീസ് നടത്തുകയായിരുന്നു. തുടർന്ന് വൈകിട്ട് 3.35-ന് ആണ് ലണ്ടൻ വിമാനം പുറപ്പെട്ടത്. ദില്ലിയിലേക്കുള്ള വിമാനത്തിൽ 139 പേരാണ് പോകാനായി എത്തിയിരുന്നത്. വൈകിട്ട് ആറിന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സർവീസ് റദ്ദാക്കി. ഏതാനും യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടു. യാത്ര മുടങ്ങിയവരാണ് വിമാനത്താവളത്തിൽ ബഹളം വെച്ചത്.