എമിറേറ്റ്സ് ഡ്രോ: 3800 വിജയികൾ പങ്കിട്ടത് AED 511,900
കഴിഞ്ഞ ആഴ്ച്ച 3,800-ൽ അധികം അന്താരാഷ്ട്ര കളിക്കാർ EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ നേടിയത് AED 511,900+ സമ്മാനത്തുക.
ജീവിതത്തിൽ രണ്ടാമതൊരു അവസരം എപ്പോഴും ലഭിക്കണമെന്നില്ല, പക്ഷേ എമിറേറ്റ്സ് ഡ്രോയിൽ എപ്പോഴുമുണ്ട്. ഇപ്പോൾ ഓരോ ടിക്കറ്റിലും ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു അവസരമല്ല, രണ്ട് അവസരങ്ങൾ കളിക്കാർക്ക് നേടാം. ഓരോ ആഴ്ച്ചയും ഗെയിം കളിക്കുന്നത് ആയിരക്കണക്കിന് അന്താരാഷ്ട്ര കളിക്കാരാണ്. കഴിഞ്ഞ ആഴ്ച്ച 3,800-ൽ അധികം അന്താരാഷ്ട്ര കളിക്കാർ EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ നേടിയത് AED 511,900+ സമ്മാനത്തുക.
പാകിസ്ഥാനിൽ നിന്നുള്ള ഡോക്ടറായ മുഹമ്മദ് ഹസ്സൻ ആറ് മാസമായി ഗെയിം കളിക്കുന്നു. MEGA7 ടോപ് റാഫിൾ സമ്മാനമായ AED 100,000 അദ്ദേഹം നേടി. കൃത്യമായ സമയത്താണ് തന്നെ തേടി സമ്മാനം വന്നതെന്ന് ഹസ്സൻ പറയുന്നു. തനിക്കുള്ള ചില വായ്പകൾ തീർക്കാൻ പണം സഹായിക്കും, ഒപ്പം റിട്ടയർമെന്റും ഇനി സമാധാനത്തോടെ ആസ്വദിക്കാനാകും, 62 വയസ്സുകാരൻ പറയുന്നു.
പാകിസ്ഥാനിൽ നിന്നു തന്നെയുള്ള റിസ്വാൻ ഫാസിൽ ഐ.ടി പ്രൊഫഷണലാണ്. ഫാസ്റ്റ്5 ടോപ് റാഫിൾ പ്രൈസ് ആയ AED 50,000 അദ്ദേഹം സ്വന്തമാക്കി. എമിറേറ്റ്സ് ഡ്രോയുടെ പവിഴപ്പുറ്റ് സംരക്ഷണ പദ്ധതിയാണ് ഗെയിം കളിക്കാനുള്ള ഫാസിലിന്റെ പ്രചോദനം. കുടുംബത്തെ വെക്കേഷന് കൊണ്ടുപോകാൻ സമ്മാനത്തുക ഉപയോഗിക്കാനാണ് ഫാസിൽ ആഗ്രഹിക്കുന്നത്.
തെലങ്കാനയിൽ നിന്നുള്ള ലൈഷെട്ടി മധുവാണ് മറ്റൊരു വിജയി. അസിസ്റ്റന്റ് സൂപ്പർവൈസറായി ജോലി നോക്കുന്ന മധു, ഈസി6 ടോപ് റാഫിൾ സമ്മാനത്തുകയായ AED 60,000 നേടി. അച്ഛന്റെ ചികിത്സാച്ചെലവുകൾ വീട്ടാൻ ഈ തുക ഉപകരിക്കുമെന്ന് മധു പറയുന്നു.
സെപ്റ്റംബർ ആറ് മുതൽ എട്ട് വരെ എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും വൈകീട്ട് 5 മണിക്ക് (GMT), 9 PM (Dubai), and 10:30 PM (IST) നറുക്കെടുപ്പുകൾ കാണാം. PICK1 ദിവസേനെയുള്ള നറുക്കെടുപ്പ് 3:30 PM (GMT), 7:30 PM (Dubai), and 9 PM (IST). EASY6, FAST5, MEGA7, PICK1 വഴി സ്വപ്നങ്ങൾ തൊട്ടടുത്താണ്. കൂടുതൽ വിവരങ്ങൾക്ക് അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, email customersupport@emiratesdraw.com or visit emiratesdraw.com