എമിറേറ്റ്സ് ഡ്രോ: മലയാളി നഴ്സിന് 100 മില്യൺ ദിർഹം നഷ്ടമായത് ഒറ്റ അക്കത്തിന്!
ഒരക്കം അകലെയാണ് 51 വയസ്സുകാരിയായ രമണി സ്പൈസറിന് ഗ്രാൻഡ് പ്രൈസ് ആയ AED 100 മില്യൺ നഷ്ടമായത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് എമിറേറ്റ്സ് ഡ്രോയിലൂടെ AED 250,000 (INR 56,92,209) സമ്മാനം. ഒരക്കം അകലെയാണ് 51 വയസ്സുകാരിയായ രമണി സ്പൈസറിന് ഗ്രാൻഡ് പ്രൈസ് ആയ AED 100 മില്യൺ നഷ്ടമായത്. ഏഴിൽ ആറ് നമ്പറുകളും അവർ മാച്ച് ചെയ്തു.
എമിറേറ്റ്സ് ഡ്രോയുടെ 52 സൗജന്യ ടിക്കറ്റുകൾ നൽകിയ സ്പെഷ്യൽ പ്രൊമോഷനിൽ പങ്കെടുത്താണ് രമണി ഗെയിം കളിച്ചത്. 7 എന്ന അക്കത്തിൽ അവസാനിക്കുന്ന നമ്പറുകളാണ് തെരഞ്ഞെടുത്തത്. ഇതിൽ ആറെണ്ണവും തുല്യമായി.
സാധാരണ റാൻഡമായാണ് നമ്പറുകൾ തെരഞ്ഞെടുക്കാറെന്ന് അവർ പറയുന്നു. ഇത്തവണ മാത്രം വ്യത്യസ്തമായി ചിന്തിച്ചു. പണത്തിന് വലിയ ആവശ്യമുള്ള സമയത്താണ് ഈ സമ്മാനം രമണിക്ക് ലഭിക്കുന്നത്. ജോലി നഷ്ടപ്പെട്ട അവരുടെ ഭർത്താവ് മക്കളുമായി തിരികെ നാട്ടിലേക്ക് പോയി. തനിക്ക് ലഭിച്ച സമ്മാനത്തുകകൊണ്ട് ഒരു വീട് പണിയാനും കാരുണ്യപ്രവർത്തികൾക്ക് ഡൊണേറ്റ് ചെയ്യാനുമാണ് രമണി ആഗ്രഹിക്കുന്നത്. സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെപ്പോകാനാണ് അവരുടെ തീരുമാനം.
ഇനിയുമുണ്ട് പ്രചോദിപ്പിക്കുന്ന കഥകൾ
ടോപ് റാഫ്ൾ പ്രൈസായ AED 70,000 നേടിയത് നേപ്പാളിൽ നിന്നുള്ള നസിമ ഖത്തൂൻ ആണ്. മെഗാ7 കളിച്ചാണ് നേട്ടം. മക്കളുടെ ഭാവി ഭദ്രമാക്കാൻ തുക ഉപയോഗിക്കുമെന്നാണ് ആറ് മക്കളുടെ അമ്മയായ നസിമ പറയുന്നത്.
ഈസി6 ഗെയിമിൽ 15 മില്യൺ ഗ്രാൻഡ് പ്രൈസ് ഒരക്കം അകലെ മംഗലാപുരത്ത് നിന്നുള്ള മെർവിൻ ഡിസൂസയ്ക്ക് നഷ്ടമായി. ആറിൽ അഞ്ച് അക്കങ്ങൾ മാച്ച് ചെയ്ത അവർ നേടിയത് AED 75,000. കുവൈത്തിൽ സിവിൽ സൈറ്റ് എൻജിനീയറാണ് 38 വയസ്സുകാരനായ മെർവിൻ. പ്രോജക്റ്റ് മെഷർമെന്റ് ഷീറ്റിൽ നിന്നുള്ള നമ്പറുകളാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.
സമ്മാനത്തുക രണ്ട് സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കുമെന്നും ബാക്കി തുക കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ ഉപയോഗിക്കുമെന്നും മെർവിൻ പറയുന്നു.
ഇന്ത്യക്കാരനായ 61 വയസ്സുകാരൻ രാജേഷ് പിനാറയാണ് മറ്റൊരു വിജയി. ഒമാനിൽ ജീവിക്കുന്ന അദ്ദേഹം ഫാസ്റ്റ്5 ഗെയിം കളിച്ച് AED 50,000 (INR 11,38,235) ടോപ് റാഫ്ൾ പ്രൈസ് നേടി. 25 വർഷത്തേക്ക് മാസംതോറും AED 25,000 തരുന്ന ഗ്രാൻഡ് പ്രൈസിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ലോകം മുഴുവൻ നിരവധിയാളുകൾ കളിക്കുന്ന ഗെയിമിൽ വിജയി ആകുക എന്നത് വലിയ അനുഗ്രഹമായെന്ന് അദ്ദേഹം പറയുന്നു. വീട് പുതുക്കാനും നിക്ഷേപം തുടങ്ങാനുമാണ് പണം അദ്ദേഹം ഉപയോഗിക്കുക.
ജീവിതങ്ങൾ മാറും
കഴിഞ്ഞയാഴ്ച്ച മൊത്തം 5900 പേരാണ് AED 954,750+ സമ്മാനത്തുക നേടിയത്. ജൂൺ 21 മുതൽ 23 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) നറുക്കെടുപ്പ് ലൈവ് സ്ട്രീം കാണാം. എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ലൈവ് ആയി നറുക്കെടുപ്പ് കാണാനാകും. EASY6, FAST5, MEGA7, PICK1 ഗെയിമുകൾ കളിക്കാൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424. email - customersupport@emiratesdraw.com സന്ദർശിക്കൂ - emiratesdraw.com ഫോളോ ചെയ്യാം - @emiratesdraw