വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി എമിറേറ്റ്സും ഫ്ലൈ ദുബൈയും

പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന കഴിഞ്ഞ ദിവസം യുഎഇ  ഒഴിവാക്കിയിരുന്നു. വിമാനങ്ങളില്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കി.

Emirates and fly Dubai made mask wearing optional onboard

ദുബൈ: വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി ദുബൈ ആസ്ഥാനമായ വിമാന കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബൈയും. എന്നാൽ വിമാനം എത്തിച്ചേരുന്ന രാജ്യത്തിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന നിലവിലുണ്ടെങ്കിൽ അത് അനുസരിക്കാൻ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്ന് രണ്ട് കമ്പനികളും അറിയിച്ചിട്ടുണ്ട്. 

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന കഴിഞ്ഞ ദിവസം യുഎഇ സര്‍ക്കാര്‍  ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് വിമാനത്തില്‍ മാസ്‍ക് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്സും ഫ്ലൈ ദുബൈയും അറിയിച്ചത്. എന്നാല്‍ യാത്രക്കാര്‍ എത്തിച്ചേരുന്ന രാജ്യത്ത് മാസ്‍ക് നിര്‍ബന്ധമാണെങ്കില്‍ അത് ധരിക്കേണ്ടി വരും. നിര്‍ബന്ധമല്ലെങ്കിലും വിമാനത്തില്‍ വെച്ച് മാസ്‍ക് ധരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനും അനുമതിയുണ്ട്. 

Read also: വിനോദ കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുന്നു; പ്രവാസികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

ദുബൈ വഴി മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരും, അവര്‍ എത്തിച്ചേരുന്ന രാജ്യത്ത് മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ മാസ്‍ക് ധരിക്കണം. ഇന്ത്യയില്‍ മാസ്‍ക് നിബന്ധന ഒഴിവാക്കിയിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങളായിരിക്കും തങ്ങള്‍ പിന്തുടരുന്നതെന്നും യുഎഇയില്‍ എത്തിച്ചേരുമ്പോള്‍ യാത്രക്കാര്‍ക്ക് അവിടുത്തെ നിബന്ധനകള്‍ പിന്തുടരാമെന്നുമാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനായി കാത്തിരിക്കുകയാണെന്നും കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

Read also:  റസ്റ്റോറന്റില്‍ വെച്ച് ദമ്പതികളുടെ വീഡിയോ ചിത്രീകരിച്ച യുവതിക്ക് 48 മണിക്കൂര്‍ തടവുശിക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios