ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ 18 ആശുപത്രികൾ സജ്ജം
നൂതന മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറികൾ, രക്തബാങ്കുകൾ, ആവശ്യമായ ഹജ്ജ് വാക്സിനേഷനുകൾ, എമർജൻസി കെയർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രികളിലും മെഡിക്കൽ സെന്‍ററുകളിലുമായി 20,000 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി 18 ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.
നൂതന മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറികൾ, രക്തബാങ്കുകൾ, ആവശ്യമായ ഹജ്ജ് വാക്സിനേഷനുകൾ, എമർജൻസി കെയർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രികളിലും മെഡിക്കൽ സെന്‍ററുകളിലുമായി 20,000 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.
Read Also - ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ ലുലു ഹൈപ്പർ മാർക്കറ്റ്; അതിവിപുലമായ സൗകര്യങ്ങൾ, പുതിയ സ്റ്റോർ ഒമാനിൽ
അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍ നല്‍കുന്നത്.
ഇത്തരം തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതര്‍ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ (911) അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള മറ്റെല്ലാ പ്രദേശങ്ങളിലും (999) ബന്ധപ്പെട്ടുകൊണ്ട് സംശയാസ്പദമായ പ്രവർത്തനങ്ങളോ നിയമ ലംഘനങ്ങളോ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു.‘എക്സ്’ഔദ്യോഗിക അക്കൗണ്ടിലൂടെ പൊതുസുരക്ഷ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മക്ക, മദീന എന്നിവിടങ്ങളിൽ തീർഥാടകർക്ക് പാർപ്പിടം നൽകുന്നതുൾപ്പെടെയുള്ള വ്യാജ പരസ്യങ്ങൾ ഇവർ നൽകിയിരുന്നു. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായും പൊതുസുരക്ഷ വകുപ്പ് പറഞ്ഞു.